IndiaLatest

ബംഗളൂരുവിലെ ഇതര സംസ്​ഥാനക്കാരുടെ വിവരം ശേഖരിക്കുന്നു

“Manju”

ബംഗളൂരുവിലെ ഇതര സംസ്​ഥാനക്കാരുടെ വിവരം ശേഖരിക്കുന്നു | Collects information  on non-residents of Bangalore | Madhyamam
ബംഗളൂരു: ബംഗളൂരു നഗരത്തില്‍ കഴിയുന്ന കര്‍ണാടകക്ക്​ പുറത്തുനിന്നുള്ളവരുടെ വിവരം ശേഖരിക്കുന്നു. ഇതരസംസ്​ഥാനക്കാരും വിദേശികളുമായവരുടെ വിവരം ശേഖരിക്കാന്‍ പ്രത്യേക സോഫ്റ്റ്വെയര്‍ രൂപവത്കരിക്കുമെന്ന് സിറ്റി ​െപാലീസ്​ കമീഷണര്‍ കമല്‍ പന്ത് പറഞ്ഞു.
നഗരത്തില്‍ വാടക വീടുകളിലും സ്വന്തം വീടുകളിലും പിജി സൗകര്യങ്ങളിലുമായി താമസിക്കുന്ന കന്നഡിഗരല്ലാത്തവരുടെ മുഴുവന്‍ വിവരങ്ങളും ഇതില്‍ അപ്​ലോഡ്​ ചെയ്യും.നഗരത്തില്‍ വാടകക്ക് താമസിക്കുന്നവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും തടയാനും നിര്‍ദിഷ്​ട ഇലക്‌ട്രോണിക് ഡാറ്റാബേസ് പൊലീസിനെ സഹായിക്കുമെന്ന് കമീഷണര്‍ പറഞ്ഞു.
വീട്ടുടമസ്ഥര്‍ തങ്ങളുടെ സംസ്ഥാനേതര, വിദേശ താമസക്കാരുടെ വിശദാംശങ്ങള്‍ അതത് അധികാര പരിധിയിലെ പൊലീസ് സ്​റ്റേഷനില്‍ സമര്‍പ്പിക്കണം. ഇവിടെ നിന്ന്​ ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ സോഫ്റ്റ്വെയറില്‍ ചേര്‍ക്കും.

Related Articles

Back to top button