IndiaLatest

സമരവേദിക്ക്​ സമീപം വീടുകള്‍ നിര്‍മിച്ച്‌​ കര്‍ഷകര്‍

“Manju”

നിയമം പിൻവലിക്കാതെ പിന്നോട്ടില്ല; സമരവേദിക്ക് സമീപം വീടുകൾ നിർമിച്ച് കർഷകർ  | Eyeing Long-Haul, Protesting Farmers Build Homes By Highway Near Delhi |  Madhyamam

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാജ്യാതിര്‍ത്തിയില്‍ 169 ദിവസങ്ങള്‍ പിന്നിട്ട സമരം കൂടുതല്‍ ശക്​തമാക്കാനൊരുങ്ങി കര്‍ഷകര്‍. ഇതിന്റെ ഭാഗമായി തിക്രി അതിര്‍ത്തിയില്‍ കര്‍ഷകര്‍ ചെറു വീടുകളുടെ നിര്‍മാണത്തിന്​ തുടക്കമിട്ടു. 20,000 രൂപ മുതല്‍ 25,000 രൂപ വരെ ചെലവ്​ വരുന്ന വീടുകളാണ്​ നിര്‍മിക്കുന്നത്​. തങ്ങളുടെ ലക്ഷ്യം കാണുന്നത്​ വരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷകര്‍.

കര്‍ഷകര്‍ വീട്​ നിര്‍മിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്​ വന്നിട്ടുണ്ട്​. വളരെ കുറച്ച്‌​ വിഭവങ്ങളുപയോഗിച്ചാണ്​ വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നത്​. ഇതുവരെ ട്രാക്​ടറുകളിലും ട്രക്കുകളിലുമാണ്​ കര്‍ഷകര്‍ താമസിച്ചിരുന്നത്​. എന്നാല്‍, ട്രാക്​ടറുകളും ട്രക്കുകളും ​ ഗ്രാമങ്ങളിലേക്ക്​ തിരിച്ചയച്ചതിനാലാണ് ​ വീടു നിര്‍മാണം ആരംഭിച്ചത്.

അതേസമയം, മൂന്ന്​ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്​ കേന്ദ്രസര്‍ക്കാര്‍. പത്തുതവണ ചര്‍ച്ച നടത്തിയിട്ടും ഇക്കാര്യത്തില്‍ തീരുമാനമായിരുന്നില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിക്കില്ലെന്നാണ്​ കര്‍ഷകരുടെ ഉറച്ച നിലപാട്​.

 

Related Articles

Back to top button