India

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിഷേധം;മദ്ധ്യപ്രദേശിൽ 10 പേർക്കെതിരെ കേസ്

“Manju”

ഭോപ്പാൽ: കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിഷേധം നടത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ദിഗ്വിജയ് സിംഗ് ഉൾപ്പെടെ 10 പേർക്കെതിരെയാണ് കേസ്. 200 ഓളം കോൺഗ്രസ് നേതാക്കളാണ് കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിഷേധം നടത്തിയത്.

സെക്ഷൻ 144 പ്രഖ്യാപിച്ച ഭോപ്പാലെ ഗോവിന്ദ് പുര വ്യവസായ സ്ഥാപന മേഖലയിലാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധം സംഘടിപ്പിച്ചത്. മുൻ മന്ത്രി പിസി ശർമ്മ, പാർട്ടി ജില്ലാ പ്രസിഡന്റ് കൈലാഷ് മിശ്ര, മുൻ മേയർ വിഭ പട്ടേൽ ഉൾപ്പെടെയുള്ളവരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. ലഘു ഉദ്യോഗ് ഭാരതി സൻസ്ഥയ്ക്ക് 10,000 ചതുരശ്രഅടി ഭൂമി വിട്ടു നൽകിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ലഘു ഉദ്യോഗ് ഭാരതി ആർഎസ്എസ് അനുബന്ധ സംഘടനയാണെന്നും മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ വിട്ടുനൽകിയ ഭൂമി പൂന്തോട്ടമായിരുന്നെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

പ്രതിഷേധം അവസാനിപ്പിക്കാൻ നിർദ്ദേശിച്ച ജില്ലാ കളക്ടറും ഡിഐജിയുമായി പ്രതിഷേധക്കാർ വാക്കേറ്റം നടത്തുകയുമുണ്ടായി. ഇതിന് പിന്നാലെ പ്രതിഷേധക്കാരെ സ്ഥലത്ത് നിന്നും നീക്കം ചെയ്യാൻ പോലീസിന് ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നു.

പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പുറത്തുവന്ന പ്രതിഷേധ വീഡിയോ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button