IndiaLatest

ഇന്ധനവില ഇന്നും ഉയരത്തില്‍ തന്നെ; 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി​: രാജ്യത്ത് ഇന്ധന വില വര്‍ദ്ധന തുടര്‍ക്കഥയാവുന്നു. വില തുര്‍ച്ചയായി വര്‍ദ്ധിക്കുന്ന ഇരുപത്തൊന്നാം ദി​വസമായ ഇന്ന് പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 20 പൈസയുമാണ് കൂടിയത്. ഇതോടെ 21 ദിവസം കൊണ്ട് ഡീസലിന് 10. 45 രൂപയും പെട്രോളിന് 9.17രൂപയുമാണ് കൂട്ടിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്.

കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും നികുതി നിരക്കില്‍ വരുത്തിയ വര്‍ദ്ധനവും പെ‌ട്രോളിയം കമ്പനികള്‍ നഷ്‌ടം നികത്തല്‍ എന്ന പേരില്‍ ഉയര്‍ത്തുന്ന വില്‍പ്പന വിലയുമാണ് ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങള്‍. കൊവി​ഡി​നെ തുടര്‍ന്നുള്ള സാമ്പത്തി​ക ആഘാതത്തി​ല്‍ നട്ടംതി​രി​യുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് കടുത്ത ആഘാതമാണ് ഇന്ധന വി​ല വര്‍ദ്ധന ഉണ്ടാക്കി​യി​രി​ക്കുന്നത്. ജനങ്ങള്‍ പ്രതി​ഷേധി​ക്കുന്നുണ്ടെങ്കി​ലും അധി​കൃതര്‍ അതൊന്നും മുഖവി​ലയ്ക്കെടുക്കുന്നി​ല്ല. അവശ്യസാധനങ്ങളുള്‍പ്പെടെയുള്ളവയുടെ വി​ലവര്‍ദ്ധനവി​നും ഇത് കാരണമായി​ട്ടുണ്ട്.

Related Articles

Back to top button