IndiaLatest

‘മൈ ലോര്‍ഡ്’ ഒഴിവാക്കി മാഡം എന്നുവിളിച്ചോളൂ’ ;ഹൈക്കോടതി ജഡ്‌ജി

“Manju”

ബം​ഗളൂരു: കോടതി മുറിയിലെ ‘മൈ ലോര്‍ഡ്’ എന്ന സംബോധന ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച്‌ വനിതാ ജഡ്ജി കര്‍ണാടക ഹൈക്കോടതിയില്‍ . ജസ്റ്റിസ് ജ്യോതി മുലിമണിയാണ് അഭിഭാഷകരോട് ‘മാഡം’ എന്ന് പകരം സംബോധന ചെയ്യാന്‍ അഭ്യര്‍ഥിച്ചത്.

കേസ് ലിസ്റ്റിനൊപ്പം പ്രത്യേക കുറിപ്പ് നല്‍കിയാണ് ജഡ്ജി അഭ്യര്‍ത്ഥന നടത്തിയത്. നേരത്തെ ജസ്റ്റിസ് കൃഷ്ണ ഭട്ടും ലോര്‍ഡ് എന്നതിന് പകരം സര്‍ എന്ന് അഭിസംബോധന ചെയ്യാന്‍ അഭിഭാഷകരോട് അഭ്യര്‍ഥിച്ചിരുന്നു.

‘മൈ ലോര്‍ഡ്’ എന്നോ ലോര്‍ഡ്ഷിപ് എന്നോ സംബോധന ചെയ്യുന്നത് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ശരിയെല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു .

Related Articles

Back to top button