IndiaKeralaLatest

കോവിഡ് വൈറസ് വായുവിലൂടെ പത്ത് മീറ്റര്‍ വരെ സഞ്ചരിക്കും മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

“Manju”

ന്യൂഡൽഹി: കോവിഡ് വൈറസ് വായുവിലൂടെ പത്ത് മീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.ഇതേതുടര്‍ന്ന് ഇരട്ട് മാസ്‌കും, സാമൂഹിക അകലവും ഉറപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.കൊറോണ രോഗിയുടെ ശരീരത്തില്‍ നിന്നും പുറത്ത് വരുന്ന സൂക്ഷ്മകണികകള്‍ പത്ത് മീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
രോഗി തുമ്മുമ്ബോഴോ ചുമയ്ക്കുമ്ബോഴോ പുറത്ത് വരുന്ന ജലകണിക രണ്ട് മീറ്റര്‍ വരെ സഞ്ചരിക്കാം. എന്നാല്‍ സൂക്ഷ്മകണികകളിലൂടെ വൈറസിന് പത്ത് മീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Related Articles

Back to top button