Uncategorized

ആ​ദ്യ​മാ​യി കോ​വി​ഡ് ബാ​ധി​ച്ച മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​ക്ക് വീ​ണ്ടും കോവിഡ്

“Manju”

തൃശൂര്‍: രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കോ​വി​ഡ് ബാ​ധി​ച്ച മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് വീ​ണ്ടും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി ഡ​ല്‍​ഹി​ യാ​ത്ര​യ്ക്കു വേ​ണ്ടി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന് തൃ​ശൂ​ര്‍ ഡി​എം​ഒ അ​റി​യി​ച്ചു. തൃ​ശൂ​രി​ലെ വീ​ട്ടി​ല്‍ നിരീക്ഷണത്തിലാണ് ഇ​പ്പോ​ള്‍. ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​നു​വ​രി 30നാ​ണ് ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ നി​ന്ന്‌ എ​ത്തി​യ പെ​ണ്‍​കു​ട്ടി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ കോ​വി​ഡ് കേ​സു​മാ​യി​രു​ന്നു ഇ​ത്.

Related Articles

Check Also
Close
Back to top button