India

നക്സൽ വിനോദ് കൊറോണ ബാധിച്ച് മരിച്ചു

“Manju”

ദന്തേവാഡ : ബിജെപി എം എൽ എ ഭീമ മാണ്ഡവിയെ കൊലപ്പെടുത്തിയ ആക്രമണത്തിന്റെ സൂത്രധാരൻ നക്സൽ വിനോദ് കൊറോണ ബാധിച്ച് മരിച്ചു . കൊറോണ മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു .

എൻ‌ഐ‌എ 5 ലക്ഷം രൂപയും ഛത്തീസ്ഗഡ് പോലീസ് 10 ലക്ഷം രൂപയും തലയ്ക്ക് വിലയിട്ട കമ്യൂണിസ്റ്റ് ഭീകരനാണ് നക്സൽ വിനോദ് . ആദിത്യ എന്ന പേരിൽ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് സംഘടനയിലെ നേതാവും , കമ്യൂണിസ്റ്റ് സംഘടനയുടെ സ്റ്റേറ്റ് കമ്മിറ്റി അംഗവുമായിരുന്നു. പ്രദേശത്ത് നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് വിനോദ്.

ഛത്തീസ്ഗഡിൽ 2013 ൽ നടന്ന ജിറാംഘാട്ടി ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു . ഐ.ഇ.ഡി ബോംബ് ഉണ്ടാക്കുന്നതിൽ വിദഗ്ധനായിരുന്നു വിനോദ്. നൂറിലധികം സുരക്ഷാ സേനാംഗങ്ങൾ രക്തസാക്ഷിത്വം വരിച്ച 40 ഓളം ഐ‌ഇഡി സ്‌ഫോടനങ്ങളും നടത്തിയത് വിനോദായിരുന്നു.

2019 ഏപ്രിൽ 9 നാണ് ദന്തേവാഡയിലെ ശ്യാംഗിരി ഗ്രാമത്തിൽ വാഹനം കടന്ന് പോകുന്ന വഴിയിലുണ്ടായ സ്ഫോടനത്തിൽ ബിജെപി എം എൽ എ ഭീമ മാണ്ഡവി കൊല്ലപ്പെട്ടത് . മാണ്ഡവിയോടൊപ്പം നാല് സുരക്ഷാ ഭടന്മാരും കൊല്ലപ്പെട്ടിരുന്നു.

Related Articles

Back to top button