InternationalLatest

മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധനയ്ക്കായി ദുബായില്‍ പുതിയ കേന്ദ്രം

“Manju”

ദുബായ് ; മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധനയ്ക്കായി ദുബായില്‍ പുതിയ കേന്ദ്രം വരുന്നു. പുതിയ വിസയ്ക്ക് അപേക്ഷിക്കുക, വിസ പുതുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഈ കേന്ദ്രം വഴി ലഭ്യമാകും. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുക.

ഷറഫ് ഡിജി മെട്രോ സ്റ്റേഷന് സമീപം സെന്‍ട്രല്‍ മാളിലാണ് പുതിയ കേന്ദ്രം. ഇതോടെ ദുബായില്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് മാത്രമായി 17 ഫിറ്റ്‌നസ് പരിശോധന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

Related Articles

Back to top button