KeralaLatest

കൈരളി ജ്വാല പുരസ്‌കാരം നാളെ

“Manju”

എറണാകുളം ;2 വര്‍ഷത്തെ ഇടവേളക്ക് ശേഷം കൈരളി ജ്വാല പുരസ്‌കാരം എറണാകുളം റാഡിസണ്‍ ബ്ലൂവില്‍ നാളെ നടക്കും. മമ്മൂട്ടി പങ്കെടുക്കുന്ന ചടങ്ങില്‍ മന്ത്രി വീണ ജോര്‍ജ്, ജോണ്‍ ബ്രിട്ടാസ് എം പി, കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു.യുവ വനിതാ സംരംഭകരെ ആദരിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമായി കൈരളി ടി വി ഏര്‍പ്പെടുത്തിയതാണ് ജ്വാല പുരസ്കാരം.

ഒരു പുരസ്‌കാരത്തിനപ്പുറം ഒരു സാമൂഹിക ഇടപെടലായി മാറി കൈരളി ജ്വാല പുരസ്‌കാരം. മാതൃക തീര്‍ത്ത വനിതാ സംരംഭകര്‍, സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കിയ മിടുക്കികള്‍, സാമൂഹിക ഉന്നമനം കൂടി ലാക്കാക്കിയ പ്രവര്‍ത്തനങ്ങള്‍ ഇതെല്ലാം കൂടിച്ചേരുന്നതാണ് ജ്വാല പുരസ്‌കാരം.

മുഖ്യധാര യുവ സംരംഭക, സാമൂഹ്യോന്മുഖ സംരംഭക, യുവസംരംഭക എന്നീ മൂന്നു വിഭാഗങ്ങളിലായാണ് പുരസ്കാരം നല്‍കുന്നത്. ജ്വാലയുടെ 5ാമത് എഡിഷനാണ് ഇക്കൊല്ലത്തേത്. മാധ്യമങ്ങളാല്‍ കൊട്ടിഘോഷിക്കപ്പെടാത്ത പ്രതിഭകളെയാണ് ജ്വാലയിലൂടെ കണ്ടെത്തുന്നത്. ജ്വാല പുരസ്കാര ജേതാക്കളില്‍ പലരും അവരുടെ മേഖലകളില്‍ കൂടുതല്‍ ഉയരങ്ങളിലേക്കെത്തി. അമ്മൂമ്മത്തിരിയുടെ ഉപജ്ഞാതാവ് ലക്ഷ്മി മേനോന്‍ ആദ്യ ജ്വാല പുരസ്‌കാര ജേതാവാണ്. കൈരളി ടി വി ചെയര്‍മാന്‍ വാര്‍ത്തകളില്‍ നിന്ന് കണ്ടെടുക്കുന്ന ഒരു വനിതയ്ക്കും ഇതോടൊപ്പം പുരസ്കാരം നല്‍കാറുണ്ട്.

Related Articles

Back to top button