KeralaLatestThrissur

തൃശൂർ ജില്ലയിൽ 21 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ ജില്ലയിൽ ഇന്ന് 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ രോഗമുക്തരായി. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ബംഗലൂരുവില്‍ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ വേളൂക്കര സ്വദേശികളായ ഒരേ കുടുംബാംഗങ്ങളായ സ്ത്രീ(64), പുരുഷന്‍(35), പുരുഷന്‍(73), ഒരു വയസ്സുള്ള പെണ്‍കുട്ടി, കുന്നംകുളത്ത് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട ചാവക്കാട് സ്വദേശി(34, പുരുഷന്‍), കൊരട്ടിയില്‍ സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ച രണ്ട് കന്യാസ്ത്രീകള്‍(51, 58) എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
വിശാഖപട്ടണ നിന്ന് വന്ന എരുമപ്പെട്ടി സ്വദേശി (30, പുരുഷന്‍), ജൂലൈ 7 ന് ബംഗളൂരുവില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി (26, പുരുഷന്‍), ജയ്പൂരില്‍ നിന്ന് വന്ന പാര്‍ളിക്കാട് സ്വദേശി (60, പുരുഷന്‍), ജൂണ്‍ 18 ന് ജയ്പൂരില്‍ നിന്ന് വന്ന 4 ബിഎസ്എഫ് ജവാന്‍മാര്‍ (47, പുരുഷന്‍), (57, പുരുഷന്‍), (38, പുരുഷന്‍), (45, പുരുഷന്‍), ഉദയ്പൂരില്‍ നിന്ന് വന്ന ബിഎസ്എഫ് ജവാന്‍(30, പുരുഷന്‍), ജൂലൈ 3ന് കിര്‍ഖിസ്ഥാനില്‍ നിന്ന് വന്ന പുത്തൂര്‍ സ്വദേശി(23, പുരുഷന്‍), ജൂലൈ 10 ന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശികളായ പെണ്‍കുട്ടി(13), ആണ്‍കുട്ടി(11), പുരുഷന്‍(50), സ്ത്രീ (42), ജൂലൈ 11 ന് ബംഗലൂരുവില്‍ നിന്ന് വന്ന പുതുക്കാട് സ്വദേശി(28, സ്ത്രീ) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 763 ആയി. ഇതുവരെ 479 പേര്‍ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ച 265 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 12 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13247 പേരില്‍ 12949 പേര്‍ വീടുകളിലും 288 പേര്‍ ആശുപത്രികളിലുമാണ്.

Related Articles

Back to top button