AlappuzhaKeralaLatest

ചികിൽസയ്ക്കെത്തിയ യുവാവിന് കോവിഡ്; കാർത്തികപ്പള്ളിയിലെ ക്ലിനിക്ക് അടച്ചു

“Manju”

റെജിപുരോഗതി

കാർത്തികപ്പള്ളി : ജംഗ്ഷനുസമീപത്തെ ക്ലിനിക്കിൽ ചികിൽസയ്ക്കെത്തിയ യുവാവിന് 6 ദിവസത്തിനുശേഷം കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ക്ലിനിക്ക് അടയ്ക്കുകയും ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും നഴ്സുമടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. തൃക്കുന്നപ്പുഴ സ്വദേശിയായ യുവാവ് കഴിഞ്ഞ 10നാണ് പനിയെ തുടർന്ന് ആശുപത്രിയിലെത്തിയത്. യുവാവുമായി പരീക്ഷ എഴുതിയ മറ്റൊരാൾക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സ്രവപരിശോധന നടത്തുകയായിരുന്നു. ഇന്ന് പരിശോധനാഫലം വന്നപ്പോൾ പോസിറ്റീവ് ആയി. ഈ സാഹചര്യത്തിലാണ് ക്ലിനിക്ക് അടയ്ക്കാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചത്. 10ന് ശേഷം ക്ലിനിക്കിലെത്തിയവർ നിരീക്ഷണത്തിലിരിക്കണമെന്ന് അധികൃതർ അറിയിച്ചു.
പനി, തൊണ്ടവേദന തുടങ്ങിയ എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ആരോഗ്യ പ്രവർത്തകരെയോ പഞ്ചായത്ത് അധികൃതരെയോ വിവരം അറിയിക്കണം

Related Articles

Back to top button