KeralaLatest

തിരുവനന്തപുരം റൂറൽ അതീവ ജാഗ്രത മേഖലയായ വെഞ്ഞാറമൂട്കാർക്ക് രണ്ടാം ഘട്ട മാസ്ക് വിതരണവുമായി ഫ്രണ്ട്സ് അബുദാബി

“Manju”

കൃഷ്ണ കുമാർ സി

വെഞ്ഞാറമൂട് : കോവിഡ് ഭീതിയിൽ അതീവ ജാഗ്രത മേഖലയായ വെഞ്ഞാറമൂട് പ്രദേശത്തെ ജനങ്ങൾക്ക് വിതരണം ചെയ്യാൻ മാസ്കുമായി ഫ്രണ്ട്സ് അബുദാബി പ്രവർത്തകർ. അയ്യായിരം മാസ്കുകളുടെ വിതരണത്തിന്റെ രണ്ടാം ഘട്ടം ഇന്നലെ ഡി കെ മുരളി എം എൽ എ ക്കു നൽകി. ദിവസങ്ങൾക്കു മുൻപ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കടക്കം വിതരണം ചെയ്യുന്നതിന് ഒന്നാം ഘട്ടത്തിൽ രണ്ടായിരം മാസ്‌ക്കുകൾ വിതരണം ചെയ്തിരുന്നു. അബുദാബിയിൽ ജോലി ചെയ്യുന്ന വെഞ്ഞാറമൂട് സ്വദേശികളുടെ കൂട്ടായ്മയാണ് ഫ്രണ്ട്സ് അബുദാബി. കൂട്ടായ്മ അംഗം ജയൻ, റോട്ടറി ക്ലബ് സെക്രട്ടറി വി വി സജി എന്നിവർ ചേർന്നാണ് എം എൽ എ ക്കു കൈമാറിയത്. സ്കൂൾ തുറക്കുന്ന കാലയളവിൽ വിദ്യാർത്ഥികൾക്ക് മാസ്കുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Related Articles

Back to top button