Latest

4000 വർഷം മുൻപുള്ള നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

“Manju”

തെക്കൻ ഇറാഖിലെ മരുഭൂമിയിൽ ബാബിലോണിയൻ കാലഘട്ടത്തിനു മുൻപുള്ള പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. റഷ്യൻ പുരാവസ്തു ഗവേഷകരും ഇറാഖി സഹപ്രവർത്തകരും ചേർന്നാണ് ദി ഖാർ ഗവർണറേറ്റിലെ ടെൽ ദുഹൈല പ്രദേശത്ത് 4000 വർഷം പഴക്കമുള്ള നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

1,200 ലധികം പുരാവസ്തു സ്ഥലങ്ങൾ ഇവിടെയുണ്ടെന്നാണ് കരുതപ്പെടുന്നത് . എന്നാൽ പലതും ഇനിയും ഖനനം ചെയ്തിട്ടില്ല – മെസൊപ്പൊട്ടേമിയയുടെ ഭാഗമായിരുന്ന ഈ പ്രദേശത്തെ “നാഗരികതയുടെ തൊട്ടിലിൽ” എന്നാണ് വിളിക്കാറുള്ളത് .2019 ലാണ് ഇവിടെ ഗവേഷണം തുടങ്ങിയതെന്ന് റഷ്യൻ ഗവേഷക സംഘ തലവൻ അലക്സി ജാൻ‌കോവ്സ്കി പറഞ്ഞു .

പുരാതന ബാബിലോണിയൻ കാലഘട്ടത്തിന്റെ അവസാനത്തിൽ ഉണ്ടായ രാഷ്ട്രീയ തകർച്ചയെത്തുടർന്ന് സ്ഥാപിതമായ സംസ്ഥാനത്തിന്റെ തലസ്ഥാനനഗരത്തിന്റെ അവശിഷ്ടങ്ങളാകാം ഇതെന്നാണ് നിഗമനം. ആദ്യകാല കളിമൺ പ്രതിമകൾ , അടുപ്പിന്റെ അവശിഷ്ടങ്ങൾ എന്നിവയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട് .

ഒക്ടോബർ മുതൽ ഇറ്റാലിയൻ, അമേരിക്കൻ, ഫ്രഞ്ച്, ബ്രിട്ടീഷ്, റഷ്യൻ സംഘങ്ങളും, അന്താരാഷ്ട്ര സർവ്വകലാശാലകളിൽ നിന്നും മ്യൂസിയങ്ങളിൽ നിന്നുമുള്ള ടീമുകളും ഇവിടെ പര്യവേക്ഷണം നടത്താനെത്തും.

Related Articles

Back to top button