IndiaLatest

ഹരിയാനയില്‍ ക്വാറിയില്‍ മണ്ണിടിച്ചില്‍; ഇരുപതോളം പേരെ കാണാതായി

“Manju”

ചണ്ഡിഗഡ്: ഹരിയാനയിലെ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേരെ കാണാതായി. ഇന്ന് രാവിലെ ഹരിയാനയിലെ ഭിവാനി ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ ഇരുപതോളം പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍. തോഷാം ബ്ളോക്കിലെ ദാദം ഖനനമേഖലയില്‍ മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞുവീണതാണ് അപകടത്തിന് കാരണം. ജില്ലാ ഭരണകൂടം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനും പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായം ഉറപ്പാക്കുന്നതിനുമായി പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. കുറച്ചു പേര്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ടുവെന്നും എന്നാല്‍ കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ നല്‍കാനാവില്ലെന്നും കാര്‍ഷിക മന്ത്രി ജെ പി ദലാല്‍ പറഞ്ഞു.

Related Articles

Back to top button