IndiaLatest

ഇറ്റാലിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍

“Manju”

ന്യൂഡല്‍ഹി: ഇറ്റാലിയൻ പ്രസിഡന്റ് സെര്‍ജിയ മറ്റാരെല്ലയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. പ്രതിരോധം, സൈബര്‍ സുരക്ഷ, തീവ്രവാദം എന്നീ മേഖലകളിലെ ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിനെ കുറിച്ച്‌ ഇരുവരും ചര്‍ച്ച ചെയ്തു.

ഇറ്റാലിയൻ പ്രധാനമന്ത്രി അന്റോണിയോ തജാനിയുടെ ക്ഷണപ്രകാരമാണ് നാല് ദിവസത്തെ സന്ദര്‍ശനത്തിനായി എസ് ജയശങ്കര്‍ ഇറ്റലിയിലെത്തിയത്. ഇന്ത്യഇറ്റലി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇറ്റാലിയൻ പ്രസിഡന്റ് ശക്തമായ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.

ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. ഇറ്റാലിയൻ പ്രതിരോധ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതിരോധം, സുരക്ഷാ നടപടികള്‍ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി ജയശങ്കര്‍ എക്‌സില്‍ കുറിച്ചു. എസ് ജയശങ്കറിന്റെ ഇറ്റലി സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതല്‍ ദൃഢമാക്കുകയും വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഇറ്റാലിയൻ പ്രസിഡന്റ് സെര്‍ജിയ മറ്റാരെല്ലാ പറഞ്ഞു.

Related Articles

Back to top button