IndiaLatest

നവജോത് സിംഗ് സിദ്ധുവിനെ ഇന്ന് പിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും

“Manju”

പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ അവസാനഘട്ടത്തിലെന്ന് സൂചനകള്‍. നവജ്യോത് സിങ് സിദ്ദുവിനെ പി.സി.സി അധ്യക്ഷനാക്കിയുള്ള ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഇന്ന് ഉണ്ടാകാന്‍ സാധ്യത ഉണ്ട്. നാലു വര്‍ക്കിംഗ് പ്രസിഡന്‍റുമാരെ കൂടി നിയമിച്ച്‌ അമരീന്ദര്‍ സിങിന്റെ പരിഭവവും നീക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡ്. പഞ്ചാബ് കോണ്‍ഗ്രസിലെ മാസങ്ങള്‍ നീണ്ട തര്‍ക്കത്തിന് ഒടുവിലാണ് പരിഹാരമാകുന്നത്.

സ്വന്തം നിലയ്ക്ക് മാത്രം തീരുമാനങ്ങള്‍ എടുക്കുന്ന മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ കീഴില്‍ മുന്നോട്ട് പോകാനാകില്ലെന്നായിരുന്നു നവ ജോത് സിങ് സിദ്ദുവിന്റെ നിലപാട്. എ.എ.പിയിലേക്ക് പോകുമെന്ന സൂചനയും നല്‍കി. ഇതോടെയാണ് സിദ്ദുവിന് പി.സി.സി അധ്യക്ഷസ്ഥാനം നല്‍കി പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുത്തിരിക്കുന്നത്.

Related Articles

Back to top button