IndiaLatest

ശബരിമല: മതില്‍ക്കെട്ടിന്റെ കരിങ്കല്‍പാളി ഇളകി വീണു

“Manju”

ശബരിമല: ശബരിമല സന്നിധാനത്തെ വലിയ തിരുമുറ്റത്തെ മതില്‍ക്കെട്ടിന്റെ കൂറ്റന്‍ കരിങ്കല്‍പാളി ഇളകി പതിനെട്ടാംപടിക്ക് സമീപം വീണു.

പതിനെട്ടാംപടിയുടെ വലതു ഭാഗത്തെ വേലിക്കെട്ടിനും പടിക്കെട്ടിനും ഇടയിലാണ് ഇരുനൂറോളം കിലോ ഭാരം വരുന്ന കരിങ്കല്‍ പാളി വീണത്. രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. ഈ സമയം സന്നിധാനത്തെ ഫ്ലൈഓവര്‍ തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞതിനാല്‍ പതിനെട്ടാം പടിക്കുതാഴെ തടഞ്ഞു നിര്‍ത്തിയിരിക്കുയായിരുന്നു.
സംഭവത്തിന് ഏതാനും സെക്കന്‍ഡുകള്‍ മുമ്പാണ് ഷിഫ്റ്റ് മാറ്റത്തിന്റെ ഭാഗമായി ഡ്യുട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ മുകളിലേക്ക് കയറിയത്. സന്നിധാനത്തെ തിരക്കൊഴിഞ്ഞ ശേഷം കരിങ്കല്‍ പാളി സംഭവസ്ഥലത്തു നിന്നും നീക്കം ചെയ്തു.

Related Articles

Back to top button