Uncategorized

‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക്

“Manju”

വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.’ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക് റീമേക്കിന് ഒരുങ്ങുന്നു എന്നതാണ് പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.
ബോളിവുഡ് നടന്‍ ആമിര്‍ ഖാനാണ് മലയാള ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിന് മുന്‍കൈ എടുക്കുന്നത്. ആമിര്‍ ഖാന്‍ സംവിധായകന്‍ വിപിന്‍ ദാസിനെ മുംബൈക്ക് വിളിപ്പിച്ചു എന്നതാണ് പുറത്തു വരുന്ന വാര്‍ത്തകള്‍
ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരായിരുന്നു ‘ജയ ജയ ജയ ജയ ഹേ’ നിര്‍മിച്ചത്. ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റിന്റെ ബാനറിലായിരുന്നു ‘ജയ ജയ ജയ ജയ ഹേ’യുടെ നിര്‍മാണം. അമല്‍ പോള്‍സനാണ് സഹ നിര്‍മ്മാണം. നിര്‍മ്മാണ നിര്‍വഹണം പ്രശാന്ത് നാരായണന്‍.
അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്. കല ബാബു പിള്ള, ചമയം സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം അശ്വതി ജയകുമാര്‍, മുഖ്യ സഹ സംവിധാനം അനീവ് സുരേന്ദ്രന്‍, ധനകാര്യം അഗ്‌നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടന്‍ എന്നിവരുമാണ്.

Related Articles

Back to top button