InternationalLatest

യുവനിരയെ രാഹുല്‍ ദ്രാവിഡും സീനിയര്‍ ടീമിനെ രവി ശാസ്ത്രിയും പരിശീലിപ്പിക്കും

“Manju”

കൊളംബോ ;ഇന്ത്യയുടെ യുവനിരയെ രാഹുല്‍ ദ്രാവിഡും ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സീനിയര്‍ ടീമിനെ രവി ശാസ്ത്രിയും പരിശീലിപ്പിക്കും. ‘ദ്രാവിഡ് വളരെ സംയമനത്തോടെയാണ് കാര്യങ്ങള്‍ സമീപിക്കുന്നത്. എന്നാല്‍ ശാസ്ത്രി അല്‍പം അഗ്രസീവായ കോച്ചാണ്. രണ്ടു പേര്‍ക്കും അവരുടേതായ ശൈലിയുണ്ട്. ഇരുവരുടേയും കീഴില്‍ പരിശീലനം നേടുന്നത് ഞാന്‍ ആസ്വദിക്കുന്നു.’ ധവാന്‍ വ്യക്തമാക്കുന്നു.

ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ ദ്രാവിഡ് ആയിരുന്നു അന്ന് പരിശീലകനെന്നും ഇരുവരും തമ്മില്‍ മികച്ച ബന്ധമാണുള്ളതെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍.

Related Articles

Back to top button