IndiaLatest

ഗംഗാതീരത്ത് കൂടുതല്‍ മൃതദേഹങ്ങള്‍

“Manju”

യുപിയില്‍ ഗംഗാതീരത്ത് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ നായ്ക്കള്‍ കടിച്ചു വലിക്കുന്ന നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷമാണ് മൃതദേഹങ്ങളെ കുറിച്ച്‌ വിവരം ലഭിച്ചതെന്ന് ഫെഫ്‌ന സീനിയര്‍ പൊലീസ് ഓഫിസര്‍ സഞ്ജയ് ത്രിപാഠി പറഞ്ഞു. പിന്നീട് എസ് ഡി എം രാജേഷ് യാദവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തിയാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കാതെ ബന്ധുക്കള്‍ ഉപേക്ഷിച്ച്‌ പോയതാണെന്നും അദ്ദേഹം പറഞ്ഞു. ബലിയയില്‍ ഏകദേശം 52 മൃതദേഹങ്ങളാണ് ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.

Related Articles

Back to top button