IndiaLatest

കളഞ്ഞുകിട്ടുന്ന രേഖകള്‍ വീട്ടിലെത്തിക്കുന്നത് ഔദ്യോഗിക സേവനമാക്കി തപാല്‍ വകുപ്പ്

“Manju”

തിരുവനന്തപുരം: പാസ്‌പോര്‍ട്ട്, എസ്എസ്എല്‍സി ബുക്ക്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകള്‍ വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയാല്‍ ഇനി ധൈര്യമായി തപാല്‍പെട്ടിയിലിടാം. കളഞ്ഞുകിട്ടിയ രേഖകള്‍ വീട്ടിലെത്തിക്കുന്നത് ഔദ്യോഗിക സേവനമാക്കി തപാല്‍ വകുപ്പ്. ഈ സേവനം മുന്‍പ് തന്നെ ലഭ്യമായിരുന്നെങ്കിലും ഇപ്പോഴാണ് ഇത് ഔദ്യോഗികമാക്കുന്നത്.
രേഖകള്‍ കവറിലാക്കി അയയ്ക്കുന്നതിനാല്‍ സ്റ്റാമ്പിന്റെ നിരക്ക് രേഖകളുടെ ഉടമയില്‍ നിന്നും ഈടാക്കാനാണ് തപാല്‍ വകുപ്പിന്റെ തീരുമാനം. അഡ്രസ് നോക്കി പോസ്റ്റുമാന്‍ രേഖകള്‍ വീട്ടിലെത്തിച്ചുനല്‍കും. രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളില്‍ നിന്നും ഈ സേവനം ലഭ്യമാകുമെന്നാണ് തപാല്‍ വകുപ്പ് അറിയിക്കുന്നത്.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് സമീപത്തെ തപാല്‍പെട്ടികളില്‍ നാട്ടുകാര്‍ രേഖകള്‍ നിക്ഷേപിക്കുന്നത് പതിവായതാണ് രാജ്യത്തിലാകെ വലിയ മാറ്റിത്തിന് വഴിവെച്ചത്. ശ്രദ്ധേയമായ ഈ ആശയം മറ്റ് പ്രദേശങ്ങളിലേക്കും വളരെ പെട്ടെന്ന് പടര്‍ന്നു.
രേഖകള്‍ കിട്ടുന്ന തപാല്‍ ഉദ്യോഗസ്ഥര്‍ അത് ഉടമസ്ഥര്‍ക്ക് കൃത്യമായി അയച്ചുനല്‍കുന്നത് വലിയ കൈയ്യടി നേടിയിരുന്നു.

Related Articles

Back to top button