KeralaLatest

കേരളത്തിൽ എത്ര ജില്ലകളുണ്ട്? 21: വൈറലായി സാനിയ അയ്യപ്പന്‍റെ മറുപടി

“Manju”

നൃത്തം, മോഡലിംഗ്, അഭിനയം. ഇതിൽ ഏതെങ്കിലും ഒന്നുമായി സാനിയ അയ്യപ്പൻ എപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കും. ലോക്ക്ഡൗണിന് ശേഷം സാനിയ പോസ്റ്റ് ചെയ്ത രണ്ട് വീഡിയോകൾ ശ്രദ്ധേയമായിരുന്നു. സുഹൃത്തുമൊത്ത് ‘വസീഗര…’ എന്ന ഗാനത്തിന് മോഡേൺ ചുവടുകൾ തീർത്തായിരുന്നു സാനിയയുടെ വരവ്.

അതിനുശേഷം അച്ഛനുമൊത്ത് ഫാദേഴ്‌സ് ഡേയിൽ ‘വാത്തി കമിംഗ്’ ഗാനത്തിനുള്ള സാനിയയുടെ ചുവടുകളും ആരാധകർ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.

ഇപ്പോൾ സാനിയയുടെ മറ്റൊരു വീഡിയോ വൈറലാവുകയാണ്. ഇവിടെ ചില ചോദ്യങ്ങൾക്കുള്ള ഉത്തരവുമായാണ് സാനിയയുടെ വരവ്. കേരളത്തിലെ ഏറ്റവും വലിയ ജില്ല എതെന്നാണ് സാനിയയോടുള്ള ചോദ്യം. അതോടൊപ്പം തന്നെ എത്ര ജില്ലകൾ കേരളത്തിലുണ്ടെന്നും. എന്നാൽ ഉത്തരം പറഞ്ഞ താരത്തിന് പറ്റിയ അബദ്ധം പ്രേക്ഷകരെ അമ്പരപ്പിക്കുന്നതാണ്.

https://www.facebook.com/SanthigiriNews/videos/266059471391432/

 

Related Articles

Back to top button