KeralaLatest

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കാത്ത്‌ ലാബിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു

“Manju”

എറണാകുളം : കോവിഡ് ഇതര ചികിത്സകള്‍ പുനരാംഭിച്ചതിന്റെ ഭാഗമായി കളമശ്ശേരി ഗവ . മെഡിക്കല്‍ കോളേജില്‍ കാത്ത്‌ ലാബിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ആന്‍ജിയോഗ്രാം പരിശോന ജൂലൈ 19 നു നടത്തി. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് ഒ.പി പ്രവര്‍ത്തിക്കുക.

തിങ്കള്‍ , ചൊവ്വ , വ്യാഴം, വെള്ളി ദിവസങ്ങളില്‍ കാത്ത്‌ ലാബ് പ്രവര്‍ത്തിക്കും. എക്കോ, ടി എം ടി , ഹൃദയത്തിന്റെ താളം പരിശോധിക്കുന്നതിനുള്ള ഹോള്‍ട്ടര്‍ മോണിറ്ററിങ് സിസ്റ്റം എന്നീ പരിശോധനകള്‍ എല്ലാ ദിവസവും ഉണ്ടായിരിക്കുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ഗണേഷ് മോഹന്‍ അറിയിച്ചു.

Related Articles

Back to top button