IndiaKeralaLatest

പെട്ടിമുടി ദുരന്തത്തില്‍പെട്ടവര്‍ക്ക് പൂര്‍ണ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച്‌ ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് വാങ്ങും. പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനവും തെരച്ചിലും പൂര്‍ണ്ണമായ ശേഷമായിരിക്കും ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് വാങ്ങുക. വിശദമായ ചര്‍ച്ചക്ക് ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. ദുരന്തത്തില്‍ അകപ്പെട്ടവരുടെ ചികിത്സ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും.

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തിലെ അന്വേഷണത്തില്‍ സംഭവിച്ച വീഴ്ചകളെ കുറിച്ച്‌ ഹനീഫ കമ്മീഷന്‍ അന്വേഷിച്ച്‌ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പ്രകാരം കേസ് ആദ്യം അന്വേഷിച്ച്‌ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനമായി. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് മന്ത്രിസഭായോഗം ചേര്‍ന്നത്.

Related Articles

Back to top button