IndiaLatest

എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍

“Manju”

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് എം.വി ഗോവിന്ദന്‍ പിബിയിലെത്തുന്നത്.

17 അംഗ പിബിയില്‍ അംഗത്വം നേടിയ ക്രമം അനുസരിച്ചാണ് സീനിയോറിറ്റി എന്നതിനാല്‍ എം.വി. ഗോവിന്ദന്‍ 17-ാമനാകും. നിലവില്‍, പിബിയില്‍ സീതാറാം യച്ചൂരിക്കും പ്രകാശ് കാരാട്ടിനും പിന്നില്‍ 3-ാമതാണ് പിണറായി വിജയന്‍. 6-ാമത് കോടിയേരിയും 7-ാമത് എം.എ ബേബിയുമായിരുന്നു. നിലവിലെ പട്ടികയില്‍ 16-ാമതാണ് എ. വിജയരാഘവന്‍.

 

 

 

 

Related Articles

Back to top button