Latest

എന്താണ് മങ്കി ബി വൈറസ്?

“Manju”

കുരങ്ങില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗബാധയാണ് മങ്കി ബി വൈറസ്. മങ്കിപോക്സ് , മങ്കി ബി വൈറസ് രണ്ട് തരത്തിലുള്ള അസുഖമാണ്. കുരങ്ങ് പനി അഥവാ മങ്കി പോക്സ് സ്മാള്‍ പോക്സ് പോലുള്ള അസുഖമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 1970 ലാണ് മങ്കിപോക്സ് അണുബാധ കേസുകള്‍ ആദ്യമായി മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം 11 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കടുത്ത പനി, കടുത്ത തലവേദന, പുറം വേദന, പേശികളില്‍ വേദന, തുടങ്ങിയവയാണ് മങ്കി പോക്‌സിന്റെ ലക്ഷണങ്ങള്‍.

ഈ അസുഖങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്ന് വ്യക്തമായി മനസിലാക്കിയിരിക്കുക.

1. കുരങ്ങുകളുമായി അല്ലെങ്കില്‍ മറ്റു വന്യ മൃഗങ്ങളുമായി സമ്പര്‍ക്കമുണ്ടാവാനുളള സാഹചര്യങ്ങള്‍ ഒഴിവാക്കുക.
2. ഏതെങ്കിലും സാഹചര്യത്തില്‍ മൃഗങ്ങളുടെ കടിയോ മാന്തോ ഒക്കെ ഏല്‍ക്കാനിടയായാല്‍ സോപ്പ് ഉപയോഗിച്ച്‌ വെള്ളമുപയോഗിച്ച്‌ 15 മിനിറ്റെങ്കിലും വൃത്തിയായി കഴുകുക.
3.മാംസാഹാരം നല്ലവണ്ണം വേവിച്ചു മാത്രം കഴിക്കുക
4.മൃഗങ്ങളെ തൊട്ടത്തിന് ശേഷം കൈ വൃത്തിയായി സോപ്പും വെള്ളവും വച്ച്‌ കഴുകുക
5.അസുഖമുള്ള മൃഗങ്ങളെ പരിപാലിക്കുമ്ബോള്‍ ശ്രദ്ധിക്കുക.

Related Articles

Back to top button