KeralaLatest

ദേശാടനപക്ഷികള്‍ കരയാറുണ്ട്

“Manju”

റ്റി ശശിമോഹന്‍

 

ലോകത്തെ മുഴുവന്‍ ബന്ധപ്പെടുത്തുന്നവരാണ് ദേശാടനപക്ഷികള്‍. സ്വന്തം നാടുവിട്ട് അന്യദേശങ്ങളിലേയ്ക്ക് സ്ഥിരമായി സഞ്ചരിക്കുന്നവര്‍, ആയിരക്കണക്കിന് കിലോമീറ്റര്‍ പറന്നു പറന്നു താണ്ടുന്നവര്‍ അവിശ്വസനീയമാണ് ദേശാടനക്കിളികളുടെ ജീവിതവും സഞ്ചാരവും.

ഈ ലേക സഞ്ചാരിക്കിളികളെ അവര്‍ ചെന്നെത്തുന്ന നാടുകളിലെ ആളുകള്‍ കൂട്ടത്തോടെ കശാപ്പു ചെയ്യുകയായിരുന്നു പതിവ്. പലപ്പോഴും പ്രവാസകാലം കഴിഞ്ഞ് ഈ പക്ഷികള്‍ തിരിച്ചു പോവുമ്പോള്‍വന്നതിന്റെ മൂന്നിലൊന്ന് പോലും ഉണ്ടാകാറില്ല. മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാന്‍ എത്തുന്ന കിളികളുടെ കുരുന്നുകളെ നിര്‍ദ്ദരം നശിപ്പിക്കുകയും ആഹാരമാക്കുകയും ചെയ്തു പോന്നു പരിഷ്കൃത മനുഷ്യന്‍.

അടുത്തകാലത്താണ് ദേശാടനപക്ഷികളുടെ പ്രാധാന്യം ലോകം മനസ്സിലാക്കിയത് അവയെ സംരക്ഷിക്കാനും ഉപദ്രവിക്കാതിരിക്കാനുമുള്ള സന്ദേശം നല്‍കാനും, അവബോധം വളര്‍ത്താനുമായി വര്‍ഷത്തില്‍ രണ്ടു ദിവസം നാം കണ്ടെത്തി – മെയ് ലേയും ഒക്ടോബറിലേയും രണ്ടാമത്തെ ശനിയാഴ്ച.

ഇന്നലെ മെയ് 9 രണ്ടാമത്തെ ശനിയാഴ്ച ആയതുകൊണ്ട് ലോകദേശാടന പക്ഷി ദിനമാണ്

കേരളം ദേശാടനപക്ഷികളുടെ ‘ഹോട്ട് സ്പോട്ട്’ ആയി മാറുകയാണ് . സൈബീരിയന്‍ കിളികള്‍ക്കു പുറമെ റോസിയാസ്റ്റര്‍, സെവേര്‍ട്ട് വെറ്റിയന്‍, ബണ്ടിംഗ്സ്, യൂറേഷ്യന്‍ വ്രൈനെക്ക്, ബാണ്‍ സ്വാളോ എന്നിവയൊക്കെ ഇന്നു കേരളത്തില്‍ കാണുന്നുണ്ട്. പതിവില്ലാത്ത ഈ കാഴ്ച കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണെന്ന് വേണം മനസ്സിലാക്കാന്‍. ദേശാടനപക്ഷികളെ സംരക്ഷിക്കണം അവയുടെ ഇടത്താവളങ്ങളും സ്ഥിരം താവളങ്ങളും സംരക്ഷിക്കണം.

ലോകത്തുള്ള പരിസ്ഥിതിയുടെ അവസ്ഥയെ കുറിച്ച് ഒട്ടേറെ വിവരങ്ങള്‍ ആണ്‍ പക്ഷികള്‍ക്ക് പ്രകൃതിയില്‍ എന്തു സംഭവിക്കുന്നു. എന്നതുമായി അവ നമ്മളെ ബന്ധിപ്പിയ്ക്കുന്നു – വെറ്റ്ലാന്റ്സ് ഇന്റര്‍ നാഷണല്‍ സി. ഇ. ഒ ജെയിന്‍ മാഡ്ജ് വിക്ക് പറയുന്നു.

കോവിഡ് 19 മനുഷ്യന്റെ ആരോഗ്യത്തെയും നമ്മുടെ ആരോഗ്യത്തിന്റെയും ബന്ധങ്ങളെകുറിച്ച് നമ്മെ മനസ്സിലാക്കിക്കുന്നു. എല്ലാ തരത്തിലും നമുക്ക് പ്രകൃതിയെ സംരക്ഷിക്കേണ്ടതുണ്ട്. ദേശാടനപക്ഷികള്‍ നമ്മള്‍ പങ്കിടുന്ന പ്രകൃതി പൈതൃകത്തിന്റെ ഭാഗമാണ്. നമുക്കവയെ സംരക്ഷിക്കാന്‍ ഒത്തൊരുമിക്കാം – യു. എന്‍ പരിസ്ഥിത പരിപാടിയുടെ സന്ദേശമാണിതു.

സമാധാനത്തിന്റെയും പ്രതീക്ഷയുടേയും പ്രതീകങ്ങളായാണ് ആന്യദേശത്തുനിന്നു വിരുന്നു വരുന്ന പക്ഷികളെ കാണേണ്ടത് സ്പകണ്‍ ബില്‍സ് സാന്‍ഡ് പൈപ്പര്‍ എന്ന കൊച്ചു പക്ഷി ഒരു കൈവെള്ളയില്‍ ഒതുങ്ങുന്നതാണ്. എന്നാല്‍ വിമാനങ്ങള്‍ താണ്ടുന്നതിലും അധികം ദൂരം അവ കൂട്ടത്തോടെ പറക്കാറുണ്ട്.

സൈബിരിയന്‍ പക്ഷികളുടെ പ്രവാസ താവളമാണ് ഇന്ത്യ. വിന്റര്‍ – സമ്മര്‍ സീസണുകളില്‍ അവ ഇന്ത്യയില്‍ എത്തും. ഭക്ഷണവും പാര്‍പ്പിടവും തേടി – മുട്ടയിട്ടു കുഞ്ഞുങ്ങളെ വളര്‍ത്താനായി.

സൈബീരിയന്‍ കൊക്കുകള്‍, അമുര്‍ഫാല്‍ക്കണ്‍, ഗ്രെയ്റ്റര്‍ ഫ്ലെമിംഗോ, ഡെമോയ് സെല്ലി കൊക്കുകള്‍, സ്ക്രൂ ത്രോട്ട്, ബ്ലാക്ക് വിംഗ്‍ഡ് സ്റ്റില്‍റ്റ്, ബ്ലൂ ടെയില്‍സ് ബീ ഈറ്റര്‍, ബാര്‍ഹെഡ്ഡഡ് ഗൂസ്, റോസി സ്റ്റാര്‍ലിംഗ്, ഗ്രേറ്റ് വൈറ്റ് പെലിക്കണ്‍ എന്നിവയാണ് ശൈത്യകാലത്ത് ഇന്ത്യയിലെത്തുന്ന സൈവീരിയന്‍ കിളികള്‍.

Related Articles

Back to top button