InternationalLatest

ഇന്ത്യയുമായി ചര്‍ച്ച വേണം; പാക് സൈനിക മേധാവി

“Manju”

ഡല്‍ഹി: ഇന്ത്യയുമായി ചര്‍ച്ച വേണമെന്ന് പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാജ്വ. കശ്മീര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ബാജ്വ അഭിപ്രായപ്പെടുകയും ചെയ്തു. പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ ഭാവി എന്താകുമെന്ന് ഇന്ന് അറിയാനിരിക്കെയാണ് സൈനിക മേധാവിയുടെ പ്രസ്താവന. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ഇന്നാണ് വോട്ടെടുപ്പ്. അവിശ്വാസ പ്രമേയത്തിലെ ചര്‍ച്ചയും വോട്ടെടുപ്പുമാണ് രാവിലെ പതിനൊന്നരയ്ക്ക് ചേരുന്ന ദേശീയ അസംബ്ലി യോഗത്തിന്റെ പ്രധാന അജണ്ട. സര്‍ക്കാരിലെ രണ്ട് ഘടകകക്ഷികള്‍ കൂറുമാറിയതോടെ ഇമ്രാന്‍ സര്‍ക്കാരിന്റെ ഭാവി തുലാസിലാണ്

നാടകീയമായ നീക്കങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇമ്രാന്റെ ന്യൂനപക്ഷ സര്‍ക്കാര്‍ ഇന്ന് നിലം പൊത്തും. തന്റെ സര്‍ക്കാരിനെ വീഴ്ത്താന്‍ വിദേശ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ച ഇമ്രാന്‍ പാകിസ്ഥാനിലെ ജനങ്ങളോട് പ്രതിഷേധത്തിനും ആഹ്വാനം ചെയ്തു. ഇന്നലെ വൈകീട്ട് നടത്തിയ ടിവി അഭിസംബോധനയിലാണ് പ്രതിഷേധ ആഹ്വാനം. തലസ്ഥാനമായ ഇസ്ലാമാബാദിലും പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി തെരഞ്ഞെടുപ്പും ഇന്ന് നടക്കും.

Related Articles

Back to top button