Latest

ശ്രീലങ്ക ഭേദപ്പെട്ട സ്‌കോറില്‍

“Manju”

കൊളംബൊ: ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അമ്പത് ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലെ 275 റണ്‍സ് നേടി. അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് തടയാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ അവര്‍ 77 റണ്‍സ് നേടി.ചരിത് അസലങ്ക (65), ആവിഷ്‌ക ഫെര്‍ണാണ്ടോ (50), ചാമിക കരുണാരത്‌നെ (44) എന്നിവവരുടെ ഇന്നിങ്‌സാണ് ഈ സ്‌കോറില്‍ എത്തിച്ചത്. അവസാന ഓവറുകളില്‍ ചാമിക കരുണാരത്‌നെ മികച്ച ബാറ്റിംഗ് ആണ് നടത്തിയത്. യൂസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ചാഹര്‍ രണ്ട് വിക്കറ്റ് നേടി.

Related Articles

Back to top button