LatestThiruvananthapuram

ത്യാഗസ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍

“Manju”

തിരുവനന്തപുരം ;ത്യാഗത്തിന്റെ ഓര്‍മ പുതുക്കി വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. സഹനത്തിന്റെയും ത്യാഗത്തിന്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ് അഥവാ ബലിപെരുന്നാള്‍. ലോകം മുഴുവന്‍ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോവുന്ന സാഹചര്യത്തിലാണ് ഇത്തവണ ബലിപെരുന്നാള്‍ എത്തിരിക്കുന്നത്. പക്ഷേ ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാനുള്ള ജാഗ്രതയിലാണ് വിശ്വാസികള്‍ ഓരോരുത്തരും. പ്രവാചകന്റെ ത്യാഗസ്മരണകളെ ഓര്‍മ്മിപ്പിച്ച്‌ മാനവരാശിക്ക് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശം നല്‍കുന്ന ഇസ്ലാമിക ആഘോഷമാണിത്.

അതേസമയം ഇത്തവണ ആഘോഷങ്ങളെല്ലാം ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച്‌ മാത്രമായിരിക്കും. പ്രവാചകന്‍ ഇബ്രാഹിമിന്റെ സന്ദേശം കൈമുതലാക്കി കൊവിഡ് ജാഗ്രതയിലാണ് ഓരോ വിശ്വാസികളും. ജീവന്റെ വിലയുള്ള കരുതല്‍ കൈവിടരുതെന്ന് മതനേതാക്കളും ആഹ്വാനം ചെയ്യുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയോടെയാണ് ഹജ്ജ് കര്‍മങ്ങളും നടക്കുന്നത്. ദശലക്ഷങ്ങള്‍ പങ്കെടുക്കുന്ന മക്കയിലെ അറഫ സംഗമത്തില്‍ ഇത്തവണ കൂടിചേര്‍ന്നത് അഭ്യന്തര തീര്‍ത്ഥാടകര്‍ മാത്രമാണ്. പുണ്യ കഅബാ പ്രദക്ഷിണം സാമൂഹിക അകലം പാലിച്ചായിരുന്നു. സാമൂഹിക അകലം പാലിക്കേണ്ട ഈ കോവിഡ് കാലത്തും പ്രിയപ്പെട്ടവരെ മനസ്സു കൊണ്ട് ചേര്‍ത്ത് പിടിച്ച്‌ ബലിപെരുന്നാള്‍ ആഘോഷമാക്കാം.

Related Articles

Back to top button