Uncategorized

ഏകദിനത്തില്‍ മിതാലിയും ടി20 യില്‍ ഷഫാലിയും ഒന്നാമത്

“Manju”

മുംബൈ ;ഐസിസി വനിതാ ഏകദിന റാങ്കിങ്ങില്‍ വീണ്ടും ഒന്നാമതെത്തി ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ മിതാലി രാജ്. 762 പോയിട്ടുമായാണ് മിതാലി ഒന്നാം സ്ഥാനത്തെത്തിയത്. ഇത് ഒന്‍പതാം തവണയാണ് മിതാലി ഐസിസിയുടെ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

ടി 20 ബാറ്റിംഗ് റാങ്കിങ്ങില്‍ ഒന്നാമതുള്ളത് ഇന്ത്യന്‍ താരം ഷഫാലി വര്‍മയാണ്. 759 പോയിന്റാണ് ഷഫാലിയ്ക്കുള്ളത് ഏകദിന- ടി 20 ബാറ്റിംഗ്, ടി20 ബൗളിംഗ് റാങ്കുകളാണ് ഐസിസി പ്രഖ്യാപിച്ചത്.

Related Articles

Back to top button