IndiaTech

വിന്‍ഡോസ് 365 :ഇനി ഏത് കംപ്യൂട്ടറും നിങ്ങളുടെ സ്വന്തം പിസിയാക്കാം

“Manju”

മുംബൈ : പുതിയ ക്ലൗഡ് സേവനമായ വിന്‍ഡോസ് 365 പുറത്തിറക്കി മൈക്രോസോഫ്റ്റ് . വലുതും ചെറുതുമായ എല്ലാ ബിസിനസുകള്‍ക്കും വിന്‍ഡോസ് 10 ഉം വിന്‍ഡോസ് 11 ഉം ഒരു വെബ് ബ്രൗസറിലൂടെ സ്ട്രീം ചെയ്യാം. സുരക്ഷയ്‌ക്കു മുന്‍തൂക്കം നല്‍കുന്ന വിന്‍ഡോസ് 365 ല്‍ ഉപഭോക്താവിന്റെ വിവരങ്ങള്‍ ഉപകരണത്തിലല്ല ക്ലൗഡിലാണ് സൂക്ഷിക്കുകയും സംഭരിക്കുകയും ചെയ്യുന്നത്. ക്ലൗഡ് പിസി എന്ന പുതിയ ഒരു ഹൈബ്രിഡ് പേഴ്സണല്‍ കമ്പ്യൂട്ടിംഗ് വിഭാഗമാണ് വിന്‍ഡോസ് 365.

സ്വകാര്യ ക്ലൗഡ് പിസിയിലേക്ക് തല്‍ക്ഷണം ബൂട്ട് ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ആപ്ലിക്കേഷനുകള്‍, ഉപകരണങ്ങള്‍, ഡാറ്റ, ക്രമീകരണങ്ങള്‍ എന്നിവ ക്ലൗഡില്‍ നിന്ന് ഏത് ഉപകരണത്തിലും സ്ട്രീം ചെയ്യാന്‍ കഴിയും. മാത്രമല്ല ക്ലൗഡ് പിസികള്‍ ഉപയോഗിക്കുന്നതിന്റെ ഏറ്റവും വലിയ നേട്ടം, നിര്‍ത്തിയിടത്തു നിന്ന് പുനരാരംഭിക്കാന്‍ കഴിയും എന്നതാണ്.

ആപ്ലിക്കേഷനുകള്‍ ക്ലൗഡിലേക്ക് കൊണ്ടുവന്നതുപോലെ വിന്‍ഡോസ് 365 ഉപയോഗിച്ച് ഇപ്പോള്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ക്ലൗഡിലേക്ക് കൊണ്ടുവരുന്നു. ഓര്‍ഗനൈസേഷനുകള്‍ക്ക് കൂടുതല്‍ വഴക്കവും അവരുടെ തൊഴില്‍ ശക്തിയെ ലൊക്കേഷന്‍ പരിഗണിക്കാതെ കൂടുതല്‍ ഉല്‍പാദനക്ഷമവും ബന്ധിതവുമാക്കുന്നതിനുള്ള സുരക്ഷിത മാര്‍ഗവും നല്‍കുന്നുവെന്ന് മൈക്രോസോഫ്റ്റ് ചെയര്‍മാനും സിഇഒയുമായ സത്യ നാദെല്ല പറഞ്ഞു.

Related Articles

Back to top button