KeralaLatestMalappuram

വീട്ടില്‍കയറി അക്രമം; അമ്മക്കും മകള്‍ക്കും പരിക്ക്

“Manju”

വി.എം.സുരേഷ്കുമാർ

വടകര: ചോറോട് പഞ്ചായത്തിലെ നെല്യങ്കരയില്‍ വീട്ടില്‍ കയറി സ്ത്രീകളെ അക്രമിച്ചതായി പരാതി. നെല്യങ്കര ഭഗവതി ക്ഷേത്രത്തിനു സമീപം ഒടമ്പന്‍കുന്നത്ത് വിമല (45), മകള്‍ ബബിഷ (26) എന്നിവര്‍ക്കാണ് പരിക്ക്. ഇവര്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

പണം വാങ്ങിയതിന്റെ പേരിലാണ് അക്രമമെന്നു പറയുന്നു. മദ്യപിച്ചെത്തിയ ബന്ധു വൈകുന്നേരം ഇവരെ ദേഹോപദ്രവമേല്‍പിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഇവര്‍ വടകര പോലീസില്‍ പരാതി നല്‍കി.

 

Related Articles

Back to top button