Kozhikode

കേരളത്തിൽ ഇന്ന് 6820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

“Manju”

ഇന്ന് 6820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 7669 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 84,087; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,80,650

സേതുനാഥ് എസ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,388 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ 900, കോഴിക്കോട് 828, തിരുവനന്തപുരം 756, എറണാകുളം 749, ആലപ്പുഴ 660, മലപ്പുറം 627, കൊല്ലം 523, കോട്ടയം 479, പാലക്കാട് 372, കണ്ണൂര്‍ 329, പത്തനംതിട്ട 212, കാസര്‍ഗോഡ് 155, ഇടുക്കി 116, വയനാട് 114 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി പദ്മനാഭ അയ്യര്‍ (81), പുളിമാത്ത് സ്വദേശി ഗോപിനാഥന്‍ (65), ആനയറ സ്വദേശിനി കെ.ജി. കമലാമ്മ (84), പോത്തന്‍കോട് സ്വദേശി കൊച്ചുപെണ്ണ് (84), കുളത്തൂര്‍ സ്വദേശി രാജു (68), മരിയപുരം സ്വദേശിനി സുധ (65), അമരവിള സ്വദേശി കൃഷ്ണന്‍ നായര്‍ (83), പേട്ട സ്വദേശി എല്‍. രമേശ് (70), പ്രാവച്ചമ്പലം സ്വദേശി അബൂബക്കര്‍ (75), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിവാകരന്‍ (60), കൊടുമണ്‍ സ്വദേശി മുഹമ്മദ് കുഞ്ഞ് (78), ആലപ്പുഴ അരൂര്‍ സ്വദേശി അഗസ്റ്റിന്‍ (61), കുന്നുത്തറ സ്വദേശി കെ. ഭാസ്‌കരന്‍ (82), വടക്കല്‍ സ്വദേശി കെ.ജെ. അലക്‌സ് കുട്ടി (67), എറണാകുളം സ്വദേശിനി വിജയലക്ഷ്മി (74), തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ഗോപി (57), പെരുങ്കുളങ്ങര സ്വദേശിനി സലീന (73), പാലക്കാട് കല്‍പ്പാത്തി സ്വദേശിനി പാര്‍വതി അമ്മ (83), മലപ്പുറം കുറ്റിപ്പുറം സ്വദേശിനി മാധവി (80), മാമ്പാട് സ്വദേശി ഹംസ (60), പൊന്‍മല സ്വദേശി കുഞ്ഞാളന്‍ (85), ചോക്കാട് സ്വദേശിനി പാത്തുമ്മ (75), കരുവാരകുണ്ട് സ്വദേശി അബ്ദുള്‍ അസീസ് (84), മീനങ്ങാടി സ്വദേശി പൗലോസ് (72), കണ്ണൂര്‍ ചാലാട് സ്വദേശി പി.എ. നസീര്‍ (50), തളിപ്പറമ്പ് സ്വദേശി അയ്യന്‍ പെരുമാള്‍ (73) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1613 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 880, കോഴിക്കോട് 805, തിരുവനന്തപുരം 596, എറണാകുളം 519, ആലപ്പുഴ 627, മലപ്പുറം 584, കൊല്ലം 516, കോട്ടയം 475, പാലക്കാട് 193, കണ്ണൂര്‍ 240, പത്തനംതിട്ട 166, കാസര്‍ഗോഡ് 146, ഇടുക്കി 84, വയനാട് 104 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 14, എറണാകുളം, തൃശൂര്‍, കോഴിക്കോട് 7 വീതം, കണ്ണൂര്‍ 6, കാസര്‍ഗോഡ് 5, ആലപ്പുഴ 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, മലപ്പുറം 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7699 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 622, കൊല്ലം 593, പത്തനംതിട്ട 364, ആലപ്പുഴ 521, കോട്ടയം 480, ഇടുക്കി 113, എറണാകുളം 1288, തൃശൂര്‍ 1032, പാലക്കാട് 324, മലപ്പുറം 853, കോഴിക്കോട് 844, വയനാട് 79, കണ്ണൂര്‍ 546, കാസര്‍ഗോഡ് 40 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,087 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,80,650 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,919 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,81,568 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,351 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3011 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,388 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 49,22,200 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ എടാരിക്കോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), ഒതുക്കുങ്ങല്‍ (17, 18), കണ്ണമംഗലം (1, 3, 7, 9, 15, 18), തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (2, 9), വെങ്കിടങ്ങ് (6), കോട്ടയം ജില്ലയിലെ തലവാഴം (1), പാമ്പാടി (20), എറണാകുളം ജില്ലയിലെ അറക്കുഴ (സബ് വാര്‍ഡ് 7), കുന്നുകര (5), ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 11, 19, 24), ഇടുക്കി ജില്ലയിലെ ഇടവെട്ടി (1, 11, 13), പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം (8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 638 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 828 പേർക്ക്

വി. എം. സുരേഷ് കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 828 പോസിറ്റീവ് കേസുകള്‍
കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.
വി. അറിയിച്ചു.

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 5
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 10
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 812

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1
ഫറോക്ക് – 1
• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 5

എടച്ചേരി – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
കാരശ്ശേരി – 1
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 10
അത്തോളി – 1
കാവിലുംപാറ – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
നാദാപുരം – 1
ഒളവണ്ണ – 1
താമരശ്ശേരി – 1
വടകര – 1
വാണിമേല്‍ – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 248

(കുതിരവട്ടം, വട്ടക്കിണര്‍, കല്ലായി, പുതിയങ്ങാടി, മലാപ്പറമ്പ്, നടക്കാവ്,
പയ്യാനയ്ക്കല്‍, നല്ലളം, ഡിവിഷന്‍- 71, 73, 60, 33, 43, 67,
72, 64, 56, 52, 13, 30, 17, 9, 11, 39, 59, 54)

ചേളന്നൂര്‍ – 8
ചേമഞ്ചേരി – 17
ചെറുവണ്ണൂര്‍-ആവള – 10
ഫറോക്ക് – 46
കടലുണ്ടി – 39
കക്കോടി – 15
കാവിലുംമ്പാറ – 8
കൊടുവളളി – 55
കൊയിലാണ്ടി – 20
കോട്ടൂര്‍ – 13
കുന്നുമ്മല്‍ – 12
കുരുവട്ടൂര്‍ – 30
കുറ്റ്യാടി – 12
മണിയൂര്‍ – 5
മാവൂര്‍ – 6
മേപ്പയ്യൂര്‍ – 14
മുക്കം – 13
നന്മണ്ട – 5
ഒളവണ്ണ – 59
ഓമശ്ശേരി – 5
പെരുമണ്ണ – 21
പെരുവയല്‍ – 6
രാമനാട്ടുകര – 11
താമരശ്ശേരി – 8

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 7
ചെങ്ങോട്ടുകാവ് – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കോടഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തക)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 4 (ആരോഗ്യപ്രവര്‍ത്തകര്‍)
പേരാമ്പ്ര – 1 (ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 8982
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 194

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 264
• ഗവ. ജനറല്‍ ആശുപത്രി – 144
എഫ്.എല്‍.ടി.സികള്‍
• ഫറോക്ക് എഫ്.എല്‍.ടി.സി – 136
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 101
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 78
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 16
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 44
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 69
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 93
• അമൃതവിദ്യാലയം എഫ്.എല്‍.ടി.സി. വടകര – 79
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 68
• ശാന്തിഹോസ്റ്റല്‍ എഫ്.എല്‍.ടി. സി, ഓമശ്ശേരി – 41
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 53
• എം.ഇ.എസ് കോളേജ്, കക്കോടി – 43
• ഐ.ഐ.എം കുന്ദമംഗലം – 59
• കെ.എം.സി.ടി നേഴ്‌സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 98
• റേയ്‌സ് ഫറോക്ക് – 4
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 47
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 95
• എന്‍.ഐ.ടി എം.ബി.എഹോസ്റ്റല്‍ എഫ്.എല്‍.ടി. സി- 87
• എന്‍.ഐ.ടി മെഗാബോയ്‌സ് എഫ്.എല്‍.ടി. സി – 104
• ഹോമിയോ കോളേജ്, കാരപ്പറമ്പ് – 115
മറ്റ് സ്വകാര്യ ആശുപത്രികള്‍
• മിംസ് – 58
• ബേബി മെക്കോറിയല്‍ ഹോസ്പിറ്റല്‍ – 72
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 16
• നിര്‍മ്മല ഹോസ്പിറ്റല്‍ – 3
• എം.എം.സി ഹോസ്പിറ്റല്‍ – 230
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 54
• മലബാര്‍ ഹോസ്പിറ്റല്‍ – 8
• ഇഖ്ര ഹോസ്പിറ്റല്‍ – 80
• മൈത്ര ഹോസ്പിറ്റല്‍ – 31
• ഇഖ്ര അനക്‌സര്‍ – 34
• പി.വി.എസ് ഹോസ്പിറ്റല്‍ – 6
• എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ – 1
• ഇഖ്ര മെയിന്‍ – 25
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 24
• പി.കെ സ്റ്റീല്‍സ് – 30

വീടുകളില്‍ ചികിത്സയിലുളളവര്‍ – 5501
പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 214

മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 123
(തിരുവനന്തപുരം – 03, കൊല്ലം – 05, എറണാകുളം- 16, പാലക്കാട് – 09,
തൃശൂര്‍- 1, മലപ്പുറം – 34, കണ്ണൂര്‍ – 52, വയനാട് -2, ഇടുക്കി – 1.

 

Related Articles

Check Also
Close
Back to top button