KeralaKozhikodeSanthigiri NewsSpiritual

വിശ്വജ്ഞാനമന്ദിരം – സമർപ്പണ വാർഷികം പ്രാര്‍ത്ഥനാ നിര്‍ഭരമായി ആഘോഷിച്ചു.

“Manju”

കക്കോടി: വിശ്വജ്ഞാനമന്ദിരം സമർപ്പണ വാർഷികം  ഇന്ന് (2024 ഏപ്രില്‍ 9 ന് ചൊവ്വാഴ്ച) ശാന്തിഗിരി ആശ്രമം, കക്കോടി ബ്രാഞ്ചില്‍  പ്രാര്‍ത്ഥനാ നിര്‍ഭരമായി ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന സത്സംഗത്തില്‍ ചന്ദ്രൻ പൂക്കാട്(അസിസ്റ്റന്റ് മാനേജര്‍, ശാന്തിഗിരി ആശ്രമം കൊയിലാണ്ടി ഏരിയ) സ്വാഗതം ആശംസിക്കുകയും, ശ്രീ ചന്ദ്രൻ എം (ഡെപ്പ്യൂട്ടി ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍), ശാന്തിഗിരി ആശ്രമം, കക്കോടി ബ്രാഞ്ച്)അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. ഹെഡ്, ശാന്തിഗിരിആശ്രമം, കോഴിക്കോട് ഏരിയ, അഡിഷണൽ ചാർജ്ശാന്തിഗിരി ആശ്രമം, കൊയിലാണ്ടി ഏരിയ ചുമതല വഹിക്കുന്ന സമാദരണീയ സ്വാമി വന്ദനരൂപന്‍ ജ്ഞാന തപസ്വി, ബ്രഹ്മചാരി സ്തുതി എന്നിവരുടെ  മഹനീയ സാന്നിദ്ധ്യത്തില്‍ സമാദരണീയ സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, ഹെഡ്, അഡ്മിനിസ്ട്രേഷൻ ശാന്തിഗിരി ഹെല്‍ത്ത്കെയിര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, ശാന്തിഗിരി ആശ്രമം ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. എം സുരേഷ്ബാബു, ശാന്തിഗിരി വിശ്വസാംസകാരിക നവോഥാനകേന്ദ്രം, കോഴിക്കോട്;  ജിഷ പി ജെ,ഗവേണിംഗ് കമ്മിറ്റി അംഗം, ശാന്തിഗിരി മാതൃമണ്ഡലം ആശംസകൾ അര്‍പ്പിച്ചു. 

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം റിപ്പോര്‍ട്ട് -ശ്രീ ഷൺമുഖൻ പി (ഡെപ്യൂടി ജനറൽ കൺവീനർ ഫിനാൻസ്, ശാന്തിഗിരി വിശ്വസാംസകാരിക നവോഥാനകേന്ദ്രം, കോഴിക്കോട്, ഏരിയ) ഷാജി കെ.എം (കോഓര്‍ഡിനേറ്റ ഫിനാന്‍‍‍‍സ്, ശാന്തിഗിരി വിശ്വസാംസകാരിക നവോഥാനകേന്ദ്രം; മാതൃമണ്ഡലം റിപ്പോര്‍ട്ട്- ഷീബ പി.വി. ഡെപ്യൂടി കൺവീനർ, ശാന്തിഗിരി മാതൃമണ്ഡലം, കോഴിക്കോട് ഏരിയ, രാജി പി.കെ (കോഓര്‍ഡിനേറ്റര്‍, ശാന്തിഗിരി മാതൃമണ്ഡലം, കൊയിലാണ്ടി ഏരിയ; ശാന്തിമഹിമ റിപ്പോര്‍ട്ട്- : ശാന്തിദത്തൻ കെ. ജി.; ഗുരുമഹിമ റിപ്പോര്‍ട്ട്- അർച്ചന ഇ എം.; ഗൃഹസ്ഥാശ്രമ സംഘം റിപ്പോര്‍ട്ട്- ജയകൃഷ്ണൻ ടി കെ, (കോർഡിനേറ്റർ, ഗ്രഹസ്ഥാശ്രമ സംഘം, ശാന്തിഗിരി ആശ്രമം, കക്കോടി ബ്രാഞ്ച്) വിശ്വസംസ്കൃതി കലാരംഗം റിപ്പോര്‍ട്ട്-  റാം മോഹൻ കെ. ,(കോർഡിനേറ്റർ, , ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം, , കോഴിക്കോട് ഏരിയ) എന്നിങ്ങനെ കലാ സാംസ്കാരിക സംഘടകളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ജുബിൻ ബാബു എം (അസിസ്റ്റന്റ് മാനേജര്‍, ശാന്തിഗിരി ആശ്രമം, കോഴിക്കോട് ഏരിയ) ചടങ്ങില്‍ നന്ദി രേഘപ്പെടുത്തി.

 

Related Articles

Back to top button