IndiaLatest

ആസാദി കാ അമൃത മഹോത്സവ് ; ശാന്തിഗിരിയില്‍ നാളെ ദേശീയ പതാക ഉയര്‍ത്തും

“Manju”

പോത്തൻകോട് : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത മാഹോത്സവ് പദ്ധതിയുടെ ഭാഗമായി ശാന്തിഗിരി ആശ്രമത്തിൽ ദേശീയ പതാക ഉയർത്തും. രാവിലെ 7.30 ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയാണ് പതാക ഉയർത്തുന്നത്. ശാന്തിഗിരി ആശ്രമത്തിന്റെ എല്ലാ ബ്രാഞ്ചുകളിലും ദേശീയ പതാക ഉയർത്തുന്നുണ്ട് .
രാജ്യമെമ്പാടുമുള്ള എല്ലാ കുടുംബങ്ങളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിജി ആഹ്വനം ചെയ്തിരുന്നു.

Related Articles

Back to top button