IndiaLatest

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; മാദ്ധ്യമ സ്ഥാപനത്തിൽ പരിശോധന

“Manju”

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമ സ്ഥാപനത്തിൽ പരിശോധന. ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ പോർട്ടലായ ന്യൂസ് ക്ലിക്കിന്റെ ഓഫീസിലാണ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. ഇതിന് പുറമേ സ്ഥാപനത്തിന്റെ മറ്റ് പ്രമോട്ടർമാരുടെ വസതികളിലും പരിശോധന നടത്തി.

നടത്തിപ്പിനായി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ന്യൂസ് ക്ലിക്കിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ഓഫീസിലും വസതികളിലും പരിശോധന നടത്തിയത്. പരിശോധനയിൽ ചില സുപ്രധാന രേഖകളും മറ്റും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.

സ്ഥാപനം വിദേശത്ത് നിന്നും പണം സംഭാവനയായി സ്വീകരിച്ചിട്ടിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി കൂടിയാണ് പരിശോധന നടത്തിയത്. രേഖകൾ പരിശോധിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Related Articles

Back to top button