KeralaLatest

മോഹന്‍ലാലിന്റെ ചിത്രം വരച്ച്‌ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി ഷബാന

“Manju”

പാലക്കാട്: മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സിനിമാതാരം മോഹന്‍ലാലിന്റെ ചിത്രം വരച്ച്‌ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് പാലക്കാട് ചെറുപ്പുളശ്ശേരി, തൂത സ്വദേശിയായ ഷബാന ആസ്മിന്‍. മോഹന്‍ലാല്‍ അഭിനയിച്ച 328 മലയാള സിനിമകളുടെ പേരുകള്‍ എഴുതി തയ്യാറാക്കിയ ചിത്രത്തിനാണ് ഷബാനക്ക് റെക്കോര്‍ഡ് നേട്ടം ലഭിച്ചിരിക്കുന്നത്.

സാധാരണ ഒരു മോഹന്‍ലാല്‍ ചിത്രത്തിന് അല്ല, ചിത്രം ഉള്‍പ്പെടെ മോഹന്‍ലാല്‍ അഭിനയിച്ച 328 മലയാള സിനിമകളുടെ പേരുകള്‍ എഴുതി നടന്റെ രൂപം സൃഷ്ടിച്ചതിനാണ് ചെര്‍പ്പുളശ്ശേരി തൂത സ്വദേശി ഷബാന ആസ്മിന്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുന്നത്, 55 മിനിറ്റും 6 സെക്കന്‍ഡും എടുത്താണ് ഷബാന ചിത്രം പൂര്‍ത്തിയാക്കിയത്, കുഞ്ഞുനാള്‍ മുതല്‍ തന്നെ ചിത്രരചനയില്‍ താല്‍പര്യമുണ്ടായിരുന്ന ഷബാന, കൊറോണയും ലോക്ക് ഡൗണും മൂലമാണ് ചിത്രരചനയില്‍ സജീവമായത്, തുടര്‍ന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ചിന്ത മോഹന്‍ലാല്‍ ചിത്രത്തിലേക്ക് എത്തിച്ചു.

ഇന്ത്യന്‍ ബുക്കില്‍ ഇടം നല്‍കിയ ചിത്രം മോഹന്‍ലാലിനെ നേരില്‍ കണ്ട് നല്‍കണമെന്നതാണ് ഷബാനയുടെ ആഗ്രഹം. ചിത്രരചന കൂടാതെ ബോട്ടില്‍ ആര്‍ട്ട് സ്റ്റെന്‍സില്‍ ഡ്രോയിങ് തുടങ്ങിയവയും ഷബാന ചെയ്യുന്നുണ്ട്.

Related Articles

Back to top button