InternationalLatest

താലിബാന് സഹായമെത്തിക്കുന്നത് പാക് സൈന്യവും ഐഎസ്‌ഐയും: അഫ്ഗാനിസ്താൻ

“Manju”

കാബൂൾ : അഫ്ഗാനിൽ ഭീകരാക്രമണം നടത്താൻ താലിബാൻ സംഘടനയ്‌ക്ക് പാകിസ്താൻ സഹായം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട്. യുഎസ് സൈന്യം പിൻവാങ്ങിയതിന് പിന്നാലെയാണ് അഫ്ഗാനിസ്താനിൽ താലിബാൻ ആക്രമണം ആരംഭിച്ചത്. ഇതിനോടകം രാജ്യത്തെ നിരവധി പ്രദേശങ്ങൾ ഭീകര സംഘടന പിടിച്ചെടുത്തു കഴിഞ്ഞു. എന്നാൽ ഇതെല്ലാം പാകിസ്താന്റെ സഹായത്തോടെയാണ് ചെയ്തത് എന്നുളള വിവരങ്ങളാണ് പുറത്തുവരുന്നത്. അഫ്ഗാന് വൈസ് പ്രസിഡന്റ് അമറുള്ള സലേയാണ് ഇക്കാര്യം അറിയിച്ചത്.

അഫ്ഗാൻ സൈന്യത്തിനെതിരെ താലിബാൻ ആക്രമണം നടത്തുന്ന പാകിസ്താന്റെ സഹായത്തോടെയാണ്. പാക് സൈന്യവും ചാരസംഘടനയായ ഐഎസ്‌ഐയും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. താലിബാൻ, ലഷ്‌കർ ഇ ത്വായ്ബ, അൽ ഖ്വായ്ദ, മതവിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി ഭീകരർ അഫ്ഗാനിലേയ്‌ക്ക് നുഴഞ്ഞുകയറുന്നുണ്ട്. ഇതിന് സഹായം ചെയ്ത് കൊടുക്കുന്നതും പാകിസ്താനാണെന്ന് അമറുളള വ്യക്തമാക്കി. അതേസമയം അഫ്ഗാൻ സൈന്യത്തിന് ആയുധങ്ങൾ മാത്രമേ നഷ്ടമായിട്ടുള്ളു എന്നും ആയുധ സംഭരണ ശാലകൾ ഇനിയും ബാക്കിയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അഫ്ഗാൻ സൈന്യത്തിനെതിരെ താലിബാൻ നടത്തുന്ന ആക്രമണങ്ങളിൽ പാകിസ്താന് ബന്ധമുണ്ടെന്നുള്ള ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഭീകരരെ നൽകുന്നത് ഉൾപ്പെടെ നിരവധി സഹായങ്ങളാണ് പാകിസ്താൻ താലിബാൻ ചെയ്തുകൊടുക്കുന്നത്. താലിബാന്റെ വിജയത്തിൽ ആഹ്ലാദപ്രകടനം നടത്തുന്ന പാകിസ്താനികളുടെ വീഡിയോ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇതെല്ലാം നിഷേധിക്കുകയായിരുന്നു.

Related Articles

Back to top button