IndiaLatest

രജിസ്‌ട്രേഷന്‍ കുത്തനെ വര്‍ദ്ധിച്ചു

“Manju”

ന്യൂദല്‍ഹി: കഴിഞ്ഞ കുറച്ചു മാസങ്ങളായി വൈദ്യുത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ദല്‍ഹിയില്‍ കുത്തനെ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇവ വാങ്ങുന്നതിനുള്ള സബ്‌സിഡി ദല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചു. ദല്‍ഹി സര്‍ക്കാരിന്റെ വൈദ്യുത വാഹന നയത്തിലെ പ്രധാന സവിശേഷതകളിലൊന്നായിരുന്നു ഇത്. ഈ പദ്ധതി ഇനി നീട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു.കഴിഞ്ഞ വര്‍ഷം ആദ്യം ആരംഭിച്ച സംസ്ഥാന ഇവി പോളിസി അനുസരിച്ച്‌, സംസ്ഥാനത്ത് ആദ്യം വാങ്ങുന്ന ആയിരം ഇലക്‌ട്രിക് കാറുകള്‍ക്കാണ് സബ്‌സിഡി വാഗ്ദാനം ചെയ്തിരുന്നത്. ഇവി കാറുകള്‍ക്ക് ഒരു കെഡബ്ല്യുഎച്ച്‌ ബാറ്ററിക്ക് 10,000 രൂപ വെച്ചാണ് സബ്‌സിഡി നിശ്ചയിച്ചത്. ഒരു വാഹനത്തിന് മൊത്തം ആനുകൂല്യം 1.5 ലക്ഷം രൂപയായും പരിമിതപ്പെടുത്തിയിരുന്നു. ഈ വാഹനങ്ങളുടെ റോഡ് നികുതി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടുന്ന മറ്റ് ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക്, സബ്‌സിഡി തുക ഒരു കെഡബ്ല്യുഎച്ച്‌ ബാറ്ററി കപ്പാസിറ്റിക്ക് 5000 രൂപയാണ്.

Related Articles

Back to top button