Latest

മീരാഭായ് ചാനുവിന് ആജീവനാന്തം പിസ സൗജന്യമായി നൽകുമെന്ന് ഡൊമിനോസ്

“Manju”

ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്‌സിൽ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനതാരമായി മാറിയിരിക്കുകയാണ് മണിപ്പൂർ സ്വദേശിനിയായ മീരാഭായ് ചാനു. രാജ്യത്തെ എല്ലാവരുടേയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി പറഞ്ഞ ചാനു മെഡൽ ജനങ്ങൾക്ക് സമർപ്പിക്കുന്നു എന്നാണ് ആദ്യം പ്രതികരിച്ചത്. തുടർന്ന് ചാനു ഒരു ദേശീയ ചാനലിനും നൽകിയ പ്രതികരണം ഇപ്പോൾ വൈറലായിരിക്കുകയാണ്.

എല്ലാത്തിനും മുൻപ് ആദ്യം പിസ കഴിച്ച് വിജയം ആഘോഷിക്കും എന്നാണ് ചാനു പറഞ്ഞത്. ഏറെ കാലമായി പിസ കഴിച്ചിട്ട്. ഇന്ന് കുറേയധികം കഴിക്കുമെന്നും ചാനു ചാനൽ അഭിമുഖത്തിൽ പ്രതികരിച്ചു. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പുതിയ പ്രഖ്യാപനവുമായി ഡോമിനോസ് ഇന്ത്യയും രംഗത്തെത്തി. മീരാഭായ് ചാനുവിന് ജീവിതകാലം മുഴുവൻ പിസ സൗജന്യമായി നൽകുമെന്നാണ് ഡോമിനോസ് ഇന്ത്യ അറിയിച്ചത്.

ഒളിമ്പിക്‌സ് മെഡൽ രാജ്യത്തേയ്‌ക്ക് കൊണ്ടുവന്നതിന് നന്ദിയെന്ന് ഡൊമിനോസ് ഇന്ത്യ ട്വിറ്ററിൽ കുറിച്ചു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്‌നമാണ് മീരാഭായ് ചാനു സാക്ഷാത്കരിച്ചത്. താരത്തിന് ആജീവനാന്തം പിസ നൽകുന്നതിൽ സന്തോഷം മാത്രമേ ഉള്ളു എന്നും കമ്പനി അറിയിച്ചു. ഇതിന് പിന്നിലെ തങ്ങളുടെ ഹോട്ടലിൽ സൗജന്യമായി താമസിക്കാൻ മീരാഭായിയ്‌ക്ക് സൗകര്യമൊരുക്കുമെന്ന് രാജസ്ഥാനിലെ ഒരു പ്രമുഖ ഹോട്ടൽ ഉടമയും പറഞ്ഞു.

Related Articles

Back to top button