India

അഞ്ച് പൈസയ്‌ക്ക് ബിരിയാണി : ഹോട്ടലിന് പൂട്ടുവീണു

“Manju”

മധുരൈ : അഞ്ച് പൈസയ്‌ക്ക്  ബിരിയാണി എന്ന് കേട്ടതോടെ കൊറോണയും നിയന്ത്രണങ്ങളുമെല്ലാം മറന്ന് ആളുകള്‍ തിക്കി തിരക്കിയെത്തി . അതോടെ കടയ്‌ക്ക് പൂട്ടും വീണു.ഉദ്ഘാടന ദിനത്തില്‍ അഞ്ച് പൈസയ്‌ക്ക് ബിരിയാണി എന്ന ഓഫര്‍ കേട്ടതോടെയാണ് കൊറോണ പ്രോട്ടോകോളൊക്കെ മറന്ന് ജനം കടയിലേക്ക് പാഞ്ഞെത്തിയത്.

മധുരൈയിലെ സുകന്യാ ബിരിയാണി സ്റ്റാള്‍ എന്ന ഭക്ഷണശാലയിലാണ് സംഭവം. ആളുകളെ ആകര്‍ഷിക്കാനായി കണ്ടെത്തിയ അഞ്ച് പൈസയ്‌ക്ക് ബിരിയാണി എന്ന ഓഫര്‍, ആദ്യദിനം തന്നെ ഹോട്ടലിന് പൂട്ടുവീഴാന്‍ കാരണമായി. പരസ്യം കണ്ട് അഞ്ച് പൈസയുമായി മുന്നൂറോളം പേരാണ് ബിരിയാണി കഴിയ്‌ക്കാനെത്തിയത്.

തിരക്ക് കൂടിയതോടെ പോലീസും എത്തി. മാസ്‌ക് ധരിക്കാതെ, മതിയായ അകലം പാലിക്കാതെ, തിരക്ക് കൂട്ടിയ ജനത്തെ കണ്ട് അമ്പരന്ന കടയുടമയ്‌ക്ക് ഒടുവില്‍ ഉദ്ഘാടന ദിവസം തന്നെ കട പൂട്ടേണ്ടി വന്നു. ഭക്ഷണശാലയിലേക്ക് ആളെ കൂട്ടാനായി കിടിലന്‍ ഓഫര്‍ കൊടുത്ത് വെട്ടിലായിരിക്കുകയാണ് കടയുടമ.

Related Articles

Back to top button