പനിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വിഡിയോ സന്ദേശത്തിലൂടെ എസ്.പി.ബി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എസ്.പി ബാലസുബ്രഹ്മണ്യത്തിെന്റ വിഡിയോ സന്ദേശം നടന് കായല്‍ ദേവരാജ് ഉള്‍പ്പെടെയുള്ളവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. എസ്.പി.ബിയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെന്റ ആരോഗ്യ നില തൃപ്തികരമാണെന്നും ആരും തെന്റ ആരോഗ്യ നിലയെ കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.
”മൂന്നു ദിവസമായി തനിക്ക് നെഞ്ചില്‍ ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ഒരു ഗായകനെ സംബന്ധിച്ചിടത്തോളം അത് ശല്യമാണ്. ജലദോഷവും പനിയുമുണ്ടായി. ഈ മൂന്ന് കാര്യങ്ങളല്ലാതെ എനിക്ക് മറ്റ് പ്രശ്നങ്ങളില്ല. എന്നാല്‍ അത് ലഘുവായി കാണാന്‍ തയാറായില്ല. ആശുപത്രിയില്‍ പോയി, പരിശോധിച്ചു. കൊറോണ പോസിറ്റിവ് ആണ്. വീട്ടില്‍ പോയി ക്വാറന്റീനില്‍ ഇരിക്കാനും മരുന്നു കഴിക്കാനുമാണ് നിര്‍ദേശിച്ചത്. പക്ഷെ എനിക്കത് കഴിയില്ല. കുടുംബത്തോടൊപ്പം നിന്ന്് അങ്ങനെ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അവര്‍ക്ക് നമ്മുടെ കാര്യത്തില്‍ വലിയ ശ്രദ്ധയായതിനാല് കുടുംബത്തിന് നമ്മളെ ഒറ്റക്കാക്കാന്‍ പറ്റില്ല. അതുെകാണ്ട് ആശുപത്രിയില്‍ അഡ്മിറ്റ് ആയി.
എെന്റ സുഹൃത്തുക്കള്‍ എല്ലാവരും ഇവിടെയുണ്ട്. അവര്‍ എന്നെ നന്നായി നോക്കുന്നുണ്ട്. ഞാന്‍ വളെര നല്ല കൈകളിലാണ്. എനിക്ക് നല്ല ആരോഗ്യമുണ്ട്. അത് ഓര്‍ത്ത് അസ്വസ്ഥരാവേണ്ട. അതുകൊണ്ട് എനിക്കെങ്ങനെയുണ്ടെന്ന് അറിയാന്‍ വിളിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട. ജലദോഷവും പനിയും ഒഴിച്ചു നിര്‍ത്തിയാല്‍ ഞാന്‍ പരിപൂര്‍ണമായും ആരോഗ്യവാനാണ്. രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടും. നിരവധി പേര് ആരോഗ്യവിവരം അറിയാനായി വിളിക്കുന്നു. നിങ്ങളുടെ ശ്രദ്ധയില്‍ വളരെയേറെ നന്ദിയുണ്ട്” -എസ്.പി.ബി വിഡിയോ സന്ദേശത്തില്‍ പറയുന്നു.