KeralaLatestThiruvananthapuram

വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി കാ​റും ഓ​ട്ടോ​യും ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു

“Manju”

വെ​ഞ്ഞാ​റ​മൂ​ട്: എം​സി റോ​ഡി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി കാ​റി​ലും ഓ​ട്ടോ​യി​ലും ഇ​ടി​ച്ചു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രം 11 ഓ​ടെ എം​സി റോ​ഡി​ല്‍ വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നു സ​മീ​പം ബ്ലോ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

നെ​ടു​മ​ങ്ങാ​ട് നി​ന്നും പെ​രു​മ്ബാ​വൂ​രി​ലേ​ക്ക് ത​ടി കൊ​ണ്ടു​പോ​യി മ​ട​ങ്ങി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. നി​യ​ന്ത്ര​ണം വി​ട്ട ലോ​റി കാ​റി​ലും ഓ​ട്ടോ​യി​ലും ഇ​ടി​ച്ച​ശേ​ഷം സ​മീ​പ​ത്തെ വീ​ടി​ന്റെ മ​തി​ല്‍ ത​ക​ര്‍​ത്താ​ണ് നി​ന്ന​ത്. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത് കാ​റി​ലും ഓ​ട്ടോ​യി​ലും ആ​ളു​ണ്ടാ​യി​രു​ന്നി​ല്ല.

Related Articles

Back to top button