IndiaLatest

‘സൗത്ത് ഇന്ത്യൻ സ്വീപ്പ്’: മരക്കാറിനും ധനുഷിനും അഭിനന്ദനം അറിയിച്ച് അമൂൽ ഇന്ത്യ

“Manju”

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര നിറവിൽ നിൽക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹത്തിനും നടൻ ധനുഷിനും അഭിനന്ദനങ്ങളുമായി അമൂൽ ഇന്ത്യ. കുഞ്ഞാലി മരയ്ക്കാറിലെ മോഹൻലാലിന്റേയും അസുരനിലെ ധനുഷിന്റേയും ചിത്രം ഉൾപ്പെടുത്തിയുള്ള പോസ്റ്ററിലൂടെയാണ് അഭിനന്ദനവുമായി അമൂൽ എത്തിയത്. ‘സൗത്ത് ഇന്ത്യൻ സ്വീപ്പ്’ എന്ന അടിക്കുറിപ്പാണ് പോസ്റ്ററിന് നൽകിയത്.

67-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മരക്കാർ അറബിക്കടലിന്റെ സിംഹത്തിനാണ് ലഭിച്ചത്. മികച്ച വിഷ്വൽ എഫ്ക്ട്‌സും മികച്ച വസ്ത്രാലങ്കാരത്തിനും മരക്കാർ പുരസ്‌കാരം നേടി. മെയ് 13നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

ബോളിവുഡ് താരം മനോജ് ബാജ്‌പേയിയ്ക്കും ധനുഷിനുമാണ് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്. വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ എന്ന ചിത്രത്തിലെ പ്രകടനമാണ് ധനുഷിനെ അവാർഡിന് അർഹനാക്കിയത്. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം മണികർണികയിലെ പ്രകടനത്തിലൂടെ കങ്കണ റണാവത്തും സ്വന്തമാക്കിയിരുന്നു.

Related Articles

Back to top button