KeralaLatest

ഇന്‍ഡോര്‍ സ്റ്റേഡിയം ജൂണ്‍ പകുതിയില്‍ തുറക്കാന്‍ ധാരണ

“Manju”

ശ്രീജ.എസ്

 

കല്ലമ്പലം: ബി. സത്യന്‍ എം.എല്‍.എ യുടെ വികസന ഫണ്ടില്‍ നിന്ന് രണ്ട് ഘട്ടങ്ങളിലായി 78 ലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച രണ്ടാം ഘട്ടം പൂര്‍ത്തിയാക്കിയ ഒറ്റൂര്‍ പഞ്ചായത്തിലെ നീറുവിള ഇന്‍ഡോര്‍ സ്റ്റേഡിയം ജൂണ്‍ പകുതി ആകുമ്പോള്‍ തുറക്കും. 50 ലക്ഷം രൂപ കൂടി ചെലവഴിച്ച്‌ വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കും. ഇലട്രിക്ക്, ഫ്ളഡ് ലൈറ്റ് വര്‍ക്കുകള്‍, റൂഫീഗ്, ഫ്ളൊറിഗ് മാറ്റ് തുടങ്ങിയവയും ഗാലറിയും, ഗ്രൗണ്ട് വര്‍ക്കുകളും ഇനി ചെയ്യാനുണ്ട്. ഈ വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. രാത്രിയും പകലും ഇന്‍ഡോര്‍ മത്സരങ്ങള്‍ നടക്കും. വോളിബാള്‍, കബടി, ഷട്ടില്‍,ടെന്നീസ്, റെസ്‌ലിംഗ്, തായ്ക്കോണ്ട, കരാട്ടേ തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങളും പരിശീലനവും നടത്താന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button