KeralaLatest

മാനേജിംഗ് ഡയറക്ടര്‍ അന്തരിച്ചു

“Manju”

കോഴിക്കോട്: പിവിഎസ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറും ചീഫ് സര്‍ജനും പ്രശസ്ത യൂറോളജി സര്‍ജനുമായ തളി ‘കല്പക’യില്‍ ഡോ. ടി.കെ.ജയരാജ് (82) അന്തരിച്ചു. 2006 മുതല്‍ മാതൃഭൂമി ഡയറക്ടറാണ്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് ബിരുദം നേടിയ ജയരാജ്, കേരള ഗവ. സര്‍വീസില്‍ അസിസ്റ്റന്റ് സര്‍ജനായാണ് കരിയര്‍ തുടങ്ങിയത്. എംഎസ്, എഫ്‌ഐസിഎസ്, എഫ്‌ഐഎംഎസ്‌എ ബിരുദങ്ങളും നേടി. 1965 മുതല്‍ 1974 വരെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ അസിസ്റ്റന്റ് സര്‍ജനായി പ്രവര്‍ത്തിച്ചു. 1976ല്‍ കോഴിക്കോട് പിവിഎസ് ഹോസ്പിറ്റല്‍ തുടങ്ങിയതു മുതല്‍ അതിന്റെ നേതൃത്വത്തിലുണ്ടായിരുന്നു. രാജ്യാന്തരതലത്തില്‍ നടന്ന മെഡിക്കല്‍ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ ഭരണസമിതിയംഗം, കേരള ചാപ്റ്റര്‍ പ്രസിഡന്റ്, സെക്രട്ടറി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ്, കാലിക്കറ്റ് യൂറോളജി ക്ലബ് പ്രസിഡന്റ്, റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് പ്രസിഡന്റ്, ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

Related Articles

Back to top button