KeralaLatestThiruvananthapuram

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് നിര്‍ണായക യോഗം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് നിര്‍ണായക യോഗം. നിലവില്‍ ടിപിആര്‍ അടിസ്ഥാനമാക്കി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സംവിധാനത്തിന് മാറ്റം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലോക്ഡൗണ്‍ ഇളവുകളിലെ പുതിയ നിര്‍ദേശങ്ങളും ഇന്ന് ഉണ്ടായേക്കും. വാരാന്ത്യങ്ങളിലെ കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കുമോ എന്നതായിരിക്കും ജനങ്ങള്‍ കാത്തിരിക്കുന്ന തീരുമാനം. തദ്ദേശസ്ഥാപനങ്ങളിലെ രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതിയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

നിലവിലെ സംവിധാനത്തിന് പകരം പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിദഗ്ധ സമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് പുതിയ നിര്‍ദേശങ്ങള്‍ സമിതി നല്‍കിയിരിക്കുന്നത്. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ പ്രായോഗികമല്ലെന്നും പിന്‍വലിക്കണമെന്നും നേരത്തെ തന്നെ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

Related Articles

Back to top button