InternationalLatestSports

ഗുസ്തിയില്‍ ഇന്ത്യ ഫൈനലില്‍

“Manju”

ടോ​ക്കി​യോ: തോ​ല്‍​വി​യു​ടെ വി​ളുമ്പില്‍​നി​ന്ന് എ​തി​രാ​ളി​യെ ച​ടു​ല​ച​ന​ങ്ങ​ളി​ല്‍ ക​റ​ക്കി​മ​ല​ര്‍​ത്തി​യ​ടി​ച്ച ഇ​ന്ത്യ​യു​ടെ ര​വി​കു​മാ​ര്‍ ധ​ഹി​യ ഫൈ​ന​ലി​ല്‍. ഒ​ളി​മ്ബി​ക്സ് 57 കി​ലോ ഫ്രീ​സ്റ്റൈ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ അ​തി​ശ​യ​ക​ര​മാ​യ തി​രി​ച്ചു​വ​ര​വി​ലൂ​ടെ ഇ​ന്ത്യ​ന്‍ താ​രം മെ​ഡ​ല്‍ ഉ​റ​പ്പി​ച്ചു.

അ​വ​സാ​ന 65 സെ​ക്ക​ന്‍​ഡു​ക​ളി​ല്‍ 9-2 എ​ന്ന സ്കോ​റി​ല്‍ തോ​ല്‍​വി ഉ​റ​പ്പി​ച്ച ഇ​ട​ത്തു​നി​ന്നാ​യി​രു​ന്നു ദ​ഹി​യ​യു​ടെ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വ്. ക​സാ​ഖ്സ്ഥാ​ന്‍റെ നൂ​റി​സ്ലാം സ​ന​യേ​വി​നെ​യാ​ണ് ര​വി​കു​മാ​ര്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​നാ​യാ​സം ജ​യി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ല്‍ ഗോ​ദ​യി​ലെ​ത്തി​യ ര​വി​കു​മാ​റി​നെ ക​സാ​ഖ് താ​രം ഞെ​ട്ടി​ച്ചു. 2-1 ന് ​തു​ട​ക്ക​ത്തി​ലേ മു​ന്നി​ലെ​ത്തി​യ സ​ന​യേ​വ് ആ​ദ്യ പ​കു​തി​യി​ല്‍ 9-2 ന്‍റെ ലീ​ഡ് സ്വ​ന്ത​മാ​ക്കി.

ര​വി​കു​മാ​റി​നെ മ​ല​ര്‍​ത്തി​യ​ടി​ച്ച്‌ പ​ല​വ​ട്ടം ത​റ​യി​ല്‍ ക​റ​ക്കി​യാ​ണ് സ​ന​യേ​വ് ലീ​ഡ് എ​ടു​ത്ത​ത്. ഇ​തോ​ടെ ക​സാ​ക്ക് ഗു​സ്തി​ക്കാ​ര​ന്‍ സ്വ​പ്ന ഫൈ​ന​ല്‍ ഉ​റ​പ്പി​ച്ചു. എ​ന്നാ​ല്‍ തോ​റ്റ് കൊ​ടു​ക്കാ​ന്‍ ര​വി​കു​മാ​റി​ന് മ​ന​സു​ണ്ടാ​യി​രു​ന്നി​ല്ല.

മൂ​ന്നു മി​നി​റ്റി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ല്‍ ലീ​ഡി​ന്‍റെ ബ​ല​ത്തി​ല്‍ പ്ര​തി​രോ​ധ​ക്കോ​ട്ട​കെ​ട്ടി​യ സ​ന​യേ​വി​നെ ര​ണ്ട് മി​നി​റ്റു​ക​ളി​ല്‍ ര​വി​കു​മാ​റി​ന് ഒ​ന്നും ചെ​യ്യാ​നാ​യി​ല്ല. ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​ര്‍ തോ​ല്‍​വി ഉ​റ​പ്പി​ച്ച നി​മി​ഷം ര​വി​കു​മാ​ര്‍ ഒ​രു കൊ​ള്ളി​മീ​ന്‍ പ്ര​ക​ട​ന​ത്തി​ലൂ​ടെ സ​ന​യോ​വി​നെ പി​ടി​കൂ​ടി മ​ല​ര്‍​ത്തി​യ​ടി​ച്ചു. ര​വി​കു​മാ​റി​ന്‍റെ പി​ടി​യി​ല്‍ ക​സാ​ക്ക് താ​രം ഒ​തു​ങ്ങി​ക്കി​ട​ന്ന​തോ​ടെ വി​ജ​യം ഇ​ന്ത്യ​ന്‍ പ​ക്ഷ​ത്ത്.

Related Articles

Back to top button